മകളുടെ വിവാഹമല്ലേ? സ്വന്തം അമ്മ എത്താതിരിക്കുമോ? വിവാഹത്തിന് നയന്‍സിന്റെ ബന്ധുക്കള്‍ എത്തിയില്ലെന്ന വാര്‍ത്തയോട് ഒടുവില്‍ പ്രതികരിച്ച് വിഘ്‌നേഷ്

381

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍താരമാണ് മലയാളിയായ നയന്‍ താര. തിരുവല്ല സ്വദേശിനിയായ ഡയാന കുര്യന്‍ സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയതും പേരുമാറ്റ് നയന്‍താര എന്നാക്കിയതും.

മനസ്സിനക്കരെയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒന്നു രണ്ട് മലയാള സിനിമകളില്‍ കൂടി അഭിനയിച്ച നയന്‍താരം പിന്നീട് തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു. അതോടെ തെന്നിന്ത്യ ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വമ്പന്‍ താരമായി നയന്‍സ് മാറുകയും ചെയ്തു.

Advertisements

തുടര്‍ച്ചയായി പുറത്തിറങ്ങിയ നയന്‍താര ചിത്രങ്ങള്‍ എല്ലാം വന്‍ വിജയം നേടിയതിന് പിന്നാലെ നയന്‍ താര തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരുന്നു. അടുത്തിടെ ആയിരുന്നു നയന്‍താര വിവാഹിത ആയത്. കാമുകനും സംവിധായകനുമായി വിഘ്നേഷ് ശിവനെ ആയിരുന്നു നടന്‍ താര വിവാഹം കഴിച്ചത്.

ALSO READ- മോഹന്‍ലാല്‍ എന്ന സ്റ്റാര്‍ ആണ് ദേവദൂതന്‍ പരാജയപ്പെടാന്‍ കാരണം, കഥ തന്നെ മാറ്റേണ്ടി വന്നു, തുറന്നടിച്ച് സിബി മലയില്‍

ചെന്നൈ മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടില്‍ വളരെ അടുത്ത ബന്ധുക്കളും സിനിമ പ്രവര്‍ത്തകരും, സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു വിവാഹചടങ്ങുകള്‍ നടത്തിയത്. വിവാഹത്തിനും ഹണിമൂണിനും ശേഷം നയന്‍സ് ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷെഡ്യൂളില്‍ ഷാരൂഖ് ഖാന് ഒപ്പം ചേരാനായി തിരിച്ചെത്തുകയും ചെയ്തിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ചേര്‍ന്ന് ഇപ്പോള്‍ റൗഡി പിക്‌ചേഴ്‌സ് എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനിയും നടത്തി വരുന്നുണ്ട്.

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ നയന്‍താരയുടെ അമ്മ ഓമന കുര്യന് പിറന്നാള്‍ ആശംസിച്ച് വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ജന്മദിനാശംസകള്‍ പ്രിയപ്പെട്ട ഓമനകുര്യന്‍… എന്റെ മറ്റൊരു അമ്മ… ഞാന്‍ വളരെയധികം സ്‌നേഹിക്കുന്ന ഒരു സ്ത്രീ. എപ്പോഴും ശുദ്ധയായ ഈ ആത്മാവിനെ സുന്ദരമായ ഹൃദയത്തോടെ നോക്കിക്കാണുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങള്‍ക്കും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു’ എന്ന് നയന്‍സിന്റെ അമ്മയ്ക്കായി ആശംസകള്‍ നേര്‍ന്നുകൊണ്ട് വിഘ്‌നേഷ് കുറിച്ചു.

ALSO READ-ഖത്തറിൽ വെച്ച് പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ഗോപി സുന്ദറും, ഇത് തൊന്തരവ് ആയല്ലോ എന്ന് അഭിരാമി സുരേഷ്

വിവാഹ ദിവസം ഓമന കുര്യനെ ചേര്‍ത്തി നിര്‍ത്തി പകര്‍ത്തിയ ചിത്രവും വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ചിട്ടുണ്ട്. നയന്‍സിന്റെ വിവാഹം കഴിഞ്ഞ ശേഷം നയന്‍സിന്റെ മാതാപിതാക്കളുടെ ചിത്രങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഇതോടെ നയന്‍താരയുടെ വീട്ടുകാരൊന്നും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന തരത്തില്‍ അന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടിയുടെ പിതാവ് സുഖമില്ലാത്ത അവസ്ഥയിലായതിനാല്‍ അമ്മയും വിവാഹ ചടങ്ങില്‍ പങ്കെടുത്തില്ലെന്നാണ് പിന്നീട് മാധ്യമങ്ങള്‍ എഴുതിയത്. അതേസമയം, സത്യം അതല്ല വിവാഹത്തില്‍ പങ്കെടുക്കാന്‍ നയന്‍സിന്റെ കുടുംബാംഗങ്ങളെല്ലാം എത്തിയിരുന്നുവെന്നാണ് വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ച പുതിയ ഫോട്ടോയില്‍ നിന്നും വ്യക്തമാകുന്നത്.

ഇതിനിടെ, ബാര്‍സിലോനയില്‍ അവധി ആഘോഷിക്കുന്ന നയന്‍താര-വിഘ്‌നേഷ് ശിവന്‍ ദമ്പതികളുടെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നയന്‍താരയ്‌ക്കൊപ്പമുള്ള മനോഹരമായ പ്രണയ ചിത്രങ്ങള്‍ വിഘ്‌നേഷാണ് പങ്കുവെച്ചത്. സിനിമകളിലെ പ്രണയരംഗങ്ങളെ തോല്‍പിക്കുന്ന ചിത്രങ്ങളാണ് ഇവയെന്നാണ് ആരാധകര്‍ പറയുന്നത്.

Advertisement