മലയാളിയായ തെന്നിന്ത്യൻ ലേഡി സൂപ്പർതാരമാണ് നയൻ താര. തിരുവല്ല സ്വദേശിനിയായ ഡയാന കുര്യൻ സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയതും പേരുമാറ്റ് നയൻതാര എന്നാക്കിയതും.
മനസ്സിനക്കരെയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ ഒന്നു രണ്ട് മലയാള സിനിമകളിൽ കൂടി അഭിനയിച്ച നയൻതാരം പിന്നീട് തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു. അതോടെ തെന്നിന്ത്യ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വമ്പൻ താരമായി നയൻസ് മാറുകയും ചെയ്തു.
ഇപ്പോഴിതാ തുടർച്ചയായി പുറത്തിറങ്ങിയ നയൻതാര ചിത്രങ്ങൾ എല്ലാം വൻ വിജയം നേടിയതിന് പിന്നാലെ നയൻ താര തന്റെ പ്രതിഫലം കുത്തനെ ഉയർത്തിയതായിട്ടുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. ഏഷ്യാനെറ്റ് തമിഴാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
Also Read
സിനിമയിൽ അറിഞ്ഞും അറിയാതെയും പലപ്പോഴും നമ്മൾ വഴങ്ങി കൊടുക്കേണ്ടി വരും: തുറന്നു പറഞ്ഞ് രശ്മിക മന്ദാന
ശരാശരി 6 കോടി മുതൽ 7 കോടി വരെ പ്രതിഫലം വാങ്ങിയിരുന്ന താരം ഇപ്പോൾ 10 മുതൽ 12കോടി വരെ തന്റെ പ്രതിഫലം ഉയർത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇപ്പോൾഷാരൂഖ് ഖാന്റെ നായകനായി ജവാൻ എന്ന ചിത്രത്തിലാണ് നയൻസ് അഭിനയിക്കുന്നത്. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാ അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ.
അതേസമയം, മികച്ച പ്രൊഫഷണലെന്ന് സിനിമാ രംഗത്ത് അറിയപ്പെടുന്ന നയൻതാര വിവാഹ ശേഷവും സിനിമാ അഭിനയം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. നയൻതാര തന്റെ സ്വകര്യത സൂക്ഷിക്കുന്നതിൽ കാണിക്കുന്ന സൂക്ഷമ്ത അനുകരണനീമാണ്. താരത്തെ സംബന്ധിച്ച വാർത്തകൾ താരം സ്വയം പുറത്തുവിടാതെ പ്രേക്ഷകർക്ക് അരികിലേക്ക് എത്താറില്ല. അതിനാൽ തന്നെ നടിയെ പറ്റിയുള്ള വിശേഷങ്ങൾ അറിയാൻ ആരാധകർക്കും വളരെ കൗതുകവുമാണ്.
ഇപ്പോൾ നയൻതാരയെ പറ്റി തമിഴകത്തെ മുതിർന്ന നടി ശരണ്യ പൊൻവണ്ണൻ പറഞ്ഞ ചിലകാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. നയൻതാര സിനിമയിൽ നേടിയെടുത്ത വിജയം അത്ഭുതകരമാണെന്നാണ് ഇവർ പറയുന്നത്. ഞാനവരേക്കാൾ മുതിർന്ന നടിയായിട്ട് പോലും എനിക്കവരോട് വലിയ ബഹുമാനമുണ്ട്. നായികമാർക്ക് പ്രാധാന്യമില്ലാത്ത സിനിമാ രംഗത്ത് നയൻതാരയെ പോലൊരാൾ ഈ സ്ഥാനത്തേക്ക് വന്നെങ്കിൽ അത് വലിയ കഴിവാണ്. അതിന് വേണ്ടി അവർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ശരണ്യ പൊൻവണ്ണൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
നയൻതാരയുടെ സ്വഭാവ രീതികളും വ്യത്യസ്തമാണെന്നാണ് ശരണ്യ പറയുന്നത്. ‘ഒരു നടിയെന്ന ഭാവമൊന്നും അവർക്കില്ല. അവൾ വളരെ സിംപിളാണ്. ആളുകളെ നന്നായി മനസ്സിലാക്കും. അവൾ ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കിൽ അയാൾ വളരെ മോശപ്പെട്ടയാളെന്ന് നിങ്ങൾ മനസ്സിലാക്കണം. കാരണം നയൻതാര നല്ല വ്യക്തിയാണ്. അതൊന്നും സഹിക്കാൻ അവൾക്ക് പറ്റില്ല. എതിരാളിയോട് ഇടപെടാൻ അവർക്കറിയില്ല. ഞാൻ മാറി നിന്നേക്കാം എന്നാണ് പറയുക’
‘എനിക്ക് അത് അത്ഭുതമായിരുന്നു. അവരുടെ സ്ഥാനം വെച്ച് അവർക്ക് അധികാരത്തോടെ ഇടപെടാം. പക്ഷെ അവർ അങ്ങനെയല്ല. വളരെ സാധാരണക്കാരിയാണ്. ഇത്തരത്തിലുള്ള ആൾക്കാരെ അവൾ മാറ്റി നിർത്തും. അങ്ങനെ മാറ്റി നിർത്തുന്നത് അഹങ്കാരം കൊണ്ടാണെന്ന് തോന്നും. പക്ഷെ അഹങ്കാരമല്ല. അവരോട് ഇടപെടാൻ അവർക്ക് പറ്റാത്തതിലാണ്,’-ശരണ്യ പൊൻവണ്ണൻ വിശദീകരിച്ചു.
അതേസമയം, നയൻതാരയുടെ ഈ സ്വഭാവം തനിക്ക് വളരെ ഇഷ്ടമാണെന്നും തന്റെ മകളെ പോലെയാണ് നടിയെ താൻ കാണുന്നതെന്നും ശരണ്യ പറയുന്നുണ്ട്. 2018 ൽ പുറത്തിറങ്ങിയ കൊലമാവ് കോകില എന്ന ചിത്രത്തിൽ നയൻതാരയ്ക്കൊപ്പം ശരണ്യ പൊൻവണ്ണനും പ്രധാന വേഷത്തിലെത്തിയിരുന്നു. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ശരണ്യ നയൻതാരയെ പറ്റി ഇക്കാര്യം പറഞ്ഞത്.