ഇക്കഴിഞ്ഞ ജൂൺ 9ന് ആയിരുന്നു വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ആണ് ഇരുവരും വിവാഹിതർ ആയത്. ചെന്നൈ മഹാബലി പുരത്ത് വെച്ചായിരുന്നു ഇവരുടെ വിവഹാം. അതേ സമയം വിവാഹത്തിൽ നയൻ താരയുടെ അമ്മയ്ക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം അമ്മയെ കാണാൻ നയൻസും വിക്കിയും കേരളത്തിൽ എത്തിയിരുന്നു.
കേരള സന്ദർശനത്തിനിടെ കായംകുളത്തിന് അടുത്തുള്ള പ്രശസ്തമായ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലും സമീപത്തെ പള്ളിയിലും എല്ലാം എത്തി പ്രാർത്ഥിച്ചിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച നയൻതാരയുടെ വിവാഹമാണ്.
കല്യാണത്തിന് പങ്കെടുക്കാൻ ഇന്ത്യൻ സിനിമാലോകത്തെ പ്രമുഖർ എത്തിയതടക്കം ഇപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. താരദമ്പതികൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകരുടെ വക ആശംസകളുടെ പ്രവാഹമായിരുന്നു. എങ്കിലും നെഗറ്റീവ് കമന്റുകളുടെ എണ്ണവും ഒട്ടും കുറവല്ല. ഇത്തരത്തിൽ നയൻതാരയെ പ്രായത്തിന്റെ പേരിൽ അപമാനിച്ച ഒരു ഡോക്ടറുടെ വായടപ്പിച്ചിരിക്കുകയാണ് തെന്നിന്ത്യൻ ഗായിക ചിന്മയി.
അറിവൻപൻ തിരുവല്ലവൻ എന്ന ഒരു ഡോക്ടറേറ്റുയള ആളാണ് നയൻതാരയുടെ വിവാഹത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും വളരെ മോശം കമന്റ് എഴുതിയത്. ആ കമന്റ് സ്‌ക്രീൻ പ്രിന്റ് എടുത്ത് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് ചിന്മയ് മറുപടി നൽകുകയും ചെയ്തു. ഒരു ഡോക്ടർ തന്നെ ഇത്തരത്തിലൊരു കമന്റ് എഴുതിയതിൽ തനിയ്ക്ക് വളരെയധികം വേദനയുണ്ടെന്നും ചിന്മയി പറയുന്നു. ഡോക്ടറുടെ കമന്റ് സ്ത്രീവിരുദ്ധമാണ് എന്ന് ചിന്മയി ചൂണ്ടിക്കാണിച്ചു.
‘അഭിനയത്തിൽ നയൻതാരയ്ക്കുള്ള കഴിവിനെ കുറിച്ച് എനിക്ക് യാതൊരു എതിർ അഭിപ്രായവും ഇല്ല, അവരുടെ കഴിവിനെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ, അമ്മൂമ്മയുടെ വയസ്സിൽ കല്യാണം കഴിച്ച് കുട്ടികളുണ്ടാക്കാനുള്ള ഈ തീരുമാനം വലിയ തെറ്റാണ്. നാൽപതിനോട് അടുക്കുന്ന നയൻതാര എങ്ങിനെ കുടുംബ ജീവിതം നയിക്കാനാണ്. എങ്ങിനെ കുട്ടികളുണ്ടാവും. ഇതിന് നയൻതാരയെ ഐവിഎഫ് സെന്ററുകൾ സഹായിക്കേണ്ടി വരും’- എന്നൊക്കെയാണ് ഡോക്ടർ കമന്റ് ചെയ്തത്.
എന്നാൽ, ഒരു ഡോക്ടർ, അതും മെഡിക്കൽ കോളേജ് പ്രൊഫസർ ഇത്രയും മോശ മായ രീതിയിൽ ഒരു കമന്റ് എഴുതിയത് സകലരേയും പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇത് നയൻതാരയ്ക്ക് നേരെയുള്ള വ്യക്തി പരമായ ആക്ര മണ മാണെന്ന് സോഷ്യൽമീഡിയയും പറയുന്നു.
ഈ ഡോക്ടറുടെ കമന്റ് സ്‌ക്രീൻഷോട്ട് എടുത്ത്, തന്റെ ട്വിറ്ററിലൂടെ ഷെയർ ചെയ്താണ് ചിന്മയിയുടെ പ്രതികരണം. ‘നമ്മൾ മെഡിക്കൽ കോളേജുകളിലെ ലിംഗവിവേചനത്തെ കുറിച്ചും സ്ത്രീ ഡോക്ടർമാരും ശസ്ത്രക്രിയാ വിദഗ്ധരും അഭിമുഖീകരിക്കുന്ന ലിംഗവിവേചനത്തെക്കുറിച്ചും സോഷ്യൽ മീഡിയയിലൂടെ സംസാരിയ്ക്കുന്നു, അതിനിടയിലാണ് ഒരു ഡോക്ടറുടെ ഈ കമന്റ് ശ്രദ്ധയിൽ പെട്ടത്. ഒരു നടി വിവാഹിതയായി, അതിന് ഈ ഗംഭീര ഡോക്ടർ ഉടൻ തന്നെ ഇങ്ങനെ ഒരു കമന്റ് ഇടുന്നു’ ഇത്തരം പ്രൊഫസർമാർക്കിടയിൽ നിന്ന് പഠിച്ചുവരുന്ന പെൺ ഡോക്ടർമാർക്ക് ഒരു പുരസ്‌കാരം കൊടുക്കണം’- ചിന്മയിയുടെ അഭിപ്രായം ഇങ്ങനെ.
ചിന്മയി അടക്കമുള്ളവരുടെ വിമർശനം എന്തായാലും ഡോക്ടറുടെ കണ്ണുതുറപ്പിച്ചിരിക്കുകയാണ്. വിഷയം വിവാദമായതോടെ മാപ്പ് അപേക്ഷിച്ച് ഡോക്ടർ തന്നെ രംഗത്ത് എത്തി. ആ കമന്റ് കാരണം വേദനിച്ച തന്റെ സുഹൃത്തുക്കളായ സ്ത്രീ ഡോക്ടർമാരോടും നയൻതാര ഫാൻസിനോടും ഡോക്ടർ മാപ്പ് അപേക്ഷിച്ചു.
കൂടാതെ താനും ഒരു നയൻതാര ഫാൻ ആണ്, അതിനാലാണ് ഈ ആകുലതകൾ പ്രകടിപ്പിച്ചത് എന്നാണ് അറിവൻപന്റെ വാക്കുകൾ. ചിന്മയി പറഞ്ഞത് പോലൊരു വില്ല ൻ അല്ല താൻ എത്തും ഡോക്ടർ പറയുന്നു.