നയന്‍താരയെ തമിഴ്‌നാട്ടില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വര്‍ഷങ്ങളോളം സൂപ്പര്‍താരങ്ങളുടെ നായികയായി നിറഞ്ഞു നിന്ന ഇപ്പോള്‍ നായിക കേന്ദ്രീകൃമായിട്ടുള്ള സിനിമകളിലാണ് അഭിനയിക്കുന്നത്. നയന്‍താര നായികയായി ഇറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ്ഓഫീസില്‍ വന്‍വിജയം നേടുകയും നിരൂപകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തപ്പോഴാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം നയന്‍താരക്ക് ലഭിക്കുന്നത്. ഈ പട്ടത്തെ ഉറപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് നയന്‍താരയുടെ പുതിയ ചിത്രം കോലമാവ് കോകിലയെ കുറിച്ച് വരുന്നത്.
കോലമാവ് കോകില ആദ്യ ആഴ്ച തിയ്യേറ്ററുകളില്‍ നിന്ന് നേടിയത് 11 കോടി രൂപയാണ്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ചെന്നൈ നഗരത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 1.53 കോടി രൂപയാണ്. റിലീസ് ചെയ്ത ദിവസം ചിത്രം നേടിയത് 3.47 കോടി രൂപയാണ്. രണ്ടാം ദിവസം 3.61 കോടി രൂപയും മൂന്നാം ദിവസം 4.11 കോടി രൂപയും നേടി.
നടന്‍മാരായ രജനീകാന്ത്, ശിവകാര്‍ത്തികേയന്‍,സംവിധായകന്‍ ശങ്കര്‍ എന്നിവര്‍ ചിത്രത്തെ പ്രശംസിച്ചിരുന്നു. ചിത്രത്തിലെ ഒരു ഗാനം ഷെയര്‍ ചെയ്ത് തനിക്ക് ഈ ചിത്രം കാണാന്‍ അതിയായ ആഗ്രഹം തോന്നുന്നുവെന്ന് പ്രതികരിച്ചിരുന്നു.