ജൂണില്‍ വിവാഹം, നാലാം മാസത്തില്‍ ഇരട്ടക്കുട്ടികള്‍; നയന്‍സിനും വിക്കിക്കും കുഞ്ഞുങ്ങള്‍ പിറന്നത് അറിഞ്ഞ് മാസം എണ്ണേണ്ട, സറോഗസി എന്താണെന്ന് അറിയാം

81

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. സംവിധായകന്‍ വിഘേന്ഷ്ശിവനെ ആറ് വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ താരം വിവാഹം ചെയ്തിരുന്നു. അന്ന് മുതല്‍ നയന്‍സിന്റേയും വിക്കിയുടേയും വിശേഷങ്ങള്‍ക്ക് പിന്നാലെയാണ് ആരാധകര്‍.

എന്നാല്‍ ആരാധകരും മാധ്യമങ്ങളും ഒന്നുമറിയാതെ അതീവ രഹസ്യമായി വിക്കിയും നയന്‍സും അച്ഛനും അമ്മയും ആയിരിക്കുകയാണ്. ജൂണില്‍ വിവാഹിതരായ താരദമ്പതികള്‍ക്ക് എങ്ങനെയാണ് ഒക്ടോബര്‍ ആയപ്പോഴേക്കും കുഞ്ഞുങ്ങള്‍ ജനിച്ചതെന്ന് ചോദിച്ച് ചിലര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. എന്നാല്‍ വാടകഗര്‍ഭധാരണം അഥവാ സറോഗസിയാണ് ഇരഇരട്ട ആണ്‍കുട്ടികളെ താരദമ്പതികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.

Advertisements

ഇതോടെ സറോഗസി എന്താണെന്നാണ് എല്ലാവരുടേയും ചോദ്യം. ശാരീരിക പരമായ പല കാരണങ്ങളാല്‍ അമ്മയാകാന്‍ സാധിക്കാത്തവരും മാനസിക- ശാരീരിക പരമായി ഗര്‍ഭം ധരിക്കാന്‍ താല്‍പര്യമില്ലാത്തവരുമായ ചുരുക്കം ചില സ്ത്രീകള്‍ തേടുന്ന അവസാന മാര്‍ഗമാണ് ഇതെന്ന് വേണമെങ്കില്‍ പറയാം.

ALSO READ- തന്റെ തിരഞ്ഞെടുപ്പുകള്‍ ശരിയായില്ല; മലയാള സിനിമ കുടുംബത്തിലെ ഒരംഗമായി എനിക്ക് തോന്നുന്നില്ലെന്ന് കാളിദാസ് ജയറാം

വാടകയ്ക്ക് ഗര്‍ഭപാത്രം സ്വീകരിക്കലാണ് ചുരുക്കി പറഞ്ഞാല്‍ സറോഗസി. ഭര്‍ത്താവിന്റെയും ഭാര്യയുടെയും അണ്‍ഡവും ബീജവും മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപി ക്കുകയും ആ സ്ത്രീ ഗര്‍ഭം ധരിച്ച് പ്രസവിച്ച് കുഞ്ഞിനെ ദാതാവിന് കൈമാറുന്ന രീതിയാണ് സറോഗസി. ഗര്‍ഭം ധരിക്കുന്നതിന് നിശ്ചിത തുകയും ഈ സ്ത്രീക്ക് പ്രതിഫലമായി നല്‍കേണ്ടതുണ്ട്. ബോളിവുഡ് താരങ്ങളടക്കം പലരും ഇത്തരത്തില്‍ കുഞ്ഞുങ്ങളെ സ്വന്തമാക്കിയവരാണ്. നിലവില്‍ ഇന്ത്യയില്‍ നിയമം വഴി സറോഗസിക്ക് നിരവധി നിയന്ത്രണങ്ങളുണ്ട്.

‘ഇന്ത്യയില്‍ ഇന്ന് വാടക പ്രസവത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നത് ഗുജറാത്തിലെ ആനന്ദ് നഗരമായിരുന്നു. ഡോ. നയനാ പട്ടേല്‍ നടത്തുന്ന കൈവാല്‍ ക്ലിനിക്കാണ് ആനന്ദില്‍ ഈ രംഗത്തെ പ്ര
ധാനപ്പെട്ട സ്ഥാപനം’.

ALSO READ- ആ കാത്തിരിപ്പ് അവസാനിക്കുന്നു; ഒരു വര്‍ഷത്തിന് ശേഷം പുതിയ സന്തോഷ വാര്‍ത്തയുമായി അമൃത നായര്‍

അമ്മയാകുന്ന ഒരു സ്ത്രീയ്ക്ക് ഗര്‍ഭസ്ഥ ശിശുവിനെ പോലെ തന്നെയുള്ള പരിചരണം ആവശ്യമാണ്. ശാരീരികവും മാനസികവുമായ ഒട്ടേറെ മാറ്റങ്ങളും കഷ്ടപ്പാടുകളും സന്തോഷവുമെല്ലാം ഗര്‍ഭിണിക്കുണ്ടാകും. അതുകൊണ്ടു തന്നെ കരിയറില്‍ ഉന്നതിയില്‍ നില്‍ക്കുന്നവര്‍ സമയം പാഴാക്കാനാകാത്തതിനാലും ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകാത്തതിനാലുമാണ് സറോഗസി മാര്‍ഗം സ്വീകരിക്കുക. ദത്തെടുക്കുന്ന രീതിയും നിലവിലുണ്ടെങ്കിലും സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞെന്ന സ്വപ്‌നമാണ് പലപ്പോഴും സറോഗസിക്ക് വഴിതെളിക്കുന്നത്. വലിയ ചെലവേറിയതാണ് സറോഗസി.

Advertisement