മലയാളത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന നയന്‍താര പിന്നീട് മറ്റു ഭാഷകളില്‍ തിളങ്ങുകയായിരുന്നു. അഭിനയ ലോകത്ത് സജീവമായി നില്ക്കുന്ന സമയത്താണ് നയന്‍താരയ്ക്ക് ബോളിവുഡില്‍ നിന്ന് അവസരം ലഭിച്ചത്. അറ്റ്ലികുമാര് ആണ് നയനിനെ ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡിലേക്ക് കൊണ്ടുപോയത്.
ജവാന് ചിത്രത്തില്‍ നായികയായി, എന്നാല്‍ സിനിമ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും നടിയുടെ കഥാപാത്രം അത്രയങ്ങോട്ട് ഉയര്‍ന്നില്ല. ഗസ്റ്റ് റോളില്‍ എത്തിയ ദീപിക പദുക്കോണ്‍ ആണ് നയനിനേക്കാള് ശ്രദ്ധ നേടിയത്. ഇതിനുശേഷം നയന്‍താര കട്ട കലിപ്പില്‍ ആണെന്ന തരത്തിലുള്ള വാര്‍ത്ത പുറത്ത്് വന്നിരുന്നു. സിനിമ റിലീസ് ചെയ്തതിനുശേഷം നയന്‍താര അത്ര ഹാപ്പി അല്ല.
സിനിമയുടെ സക്സസ് മീറ്റില്‍ നിന്നെല്ലാം ലേഡീ സൂപ്പര്‍സ്റ്റാര്‍ മാറിനില്ക്കാന് തുടങ്ങി. ഇപ്പോള്‍ നയന്‍താര സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സെലക്ടീവ് ആയി എന്നാണ് അറിയാന്‍ കഴിയുന്നത്. നേരത്തെ ഒക്കെ പറഞ്ഞിരുന്ന പല സിനിമയില്‍ നിന്നും നയന്‍താര പിന്മാറി.
also read
മലയാളിയുടെ പാര; ഗള്‍ഫിലെ ജോലി പോയിട്ടും മറ്റൊന്ന് നോക്കിയില്ല, സോഷ്യല്‍മീഡിയയെ വിശ്വാസമായിരുന്നു: വിവേകും വീണയും
രത്തന കുമാര്‍ സംവിധാനം ചെയ്യുന്ന രാഘവ ലോറന്‍സ് എന്ന ചിത്രത്തില്‍ നയന്‍താര ആയിരുന്നു നായികയായി വേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും താരം പിന്മാറി എന്ന വാര്‍ത്തയും പുറത്ത് വന്നു.
2023ലെ തന്നെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ജവാന് കുതിക്കുന്നത്. ചിത്രം വലിയവിജയമായതോടെ ‘ജവാന്റെ’ ഗംഭീര വിജയം നിര്‍മാതാക്കള്‍ മുംബൈയില്‍ ആഘോഷിച്ചിരുന്നു. ‘ആഘോഷത്തില്‍ ഷാരൂഖ് ഖാന്, ദീപിക പദുകോണ്‍, വിജയ് സേതുപതി, ആറ്റ്ലി കുമാര്‍, സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദര്‍ എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ നയന്‍താര പരിപാടിയില്‍ നിന്നും വിട്ടു നിന്നിരുന്നു.