മലയാളത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് നയന്‍താര. എന്നാല്‍ മറ്റു ഭാഷകളിലാണ് ഈ നടിക്ക് തിളങ്ങാന്‍ കഴിഞ്ഞത്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് ന യന്‍. ബോളിവുഡില്‍ അടക്കം നയന്‍താര അഭിനയിച്ചു കഴിഞ്ഞു.
ഇന്ന് രണ്ട് മക്കളും ഭര്‍ത്താവും അടങ്ങുന്നതാണ് നയന്‍സ ിന്റെ ലോകം. തന്റെ കുടുംബചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇടയ്ക്കിടെ നയന്‍താര എത്താറുണ്ട്. ഒത്തിരി വിവാദങ്ങളിലൂടെ കടന്നുപോയ താരമാണ് നയന്‍താര.
നടന്‍ ചിമ്പുവുമായുള്ള പ്രണയവും പ്രഭുദേവയുമായുള്ള വിവാഹം വരെ എത്തിയ ബന്ധവും എല്ലാം താരത്തിന്റെ കരിയറില്‍ വലിയ തിരിച്ചടിയായിരുന്നു. സംവിധായകനായ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാണെന്ന വാര്‍ത്ത വന്നപ്പോഴും താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
നയന്‍താരയെ പോലെയുള്ള സൂപ്പര്‍താരം എങ്ങനെ വിഘ്‌നേഷ് ശിവനെ പോലുള്ള ഒരാളെ ഇഷ്ടപ്പെട്ടു എന്നതായിരുന്നു ആദ്യം വന്ന ചോദ്യം. പിന്നീടുയര്‍ന്ന വിമര്‍ശനം തന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരാളെ പ്രണയിച്ചുവെന്നായിരുന്നു.
വിവാഹശേഷം വാടകഗര്‍ഭധാരണമായിരുന്നു താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്ന മറ്റൊരു വിഷയം. എന്നാല്‍ ഇന്ന് ഈ വിമര്‍ശനങ്ങളെയെല്ലാം അതിജീവിച്ച് ഗംഭീരമായി ജീവിച്ചുകാണിക്കുകയാണ് താരം. സിനിമാ തിരക്കുകളില്‍ നിന്നെല്ലാം മാറി തന്റെ പ്രിയതമനൊപ്പം അടിച്ചുപൊളിച്ച് ജീവിക്കുകയാണ് താരം ഇപ്പോള്‍.