ബാലതാരമായി വന്ന് ഇപ്പോൾ നായിക നിരയിലേക്ക് ഉയരുന്ന നടിയാണ് അനിഖ സുരേന്ദ്രൻ. ചെറിയ പ്രായത്തിൽ തന്നെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം അനിഖക്ക് ലഭിച്ചിട്ടുണ്ട്. ബാലതാരം എന്ന ലേബലിൽ നിന്നും തമിഴിലും, തെലുങ്കിലും അറിയപ്പെടുന്ന യുവനടിയായി മാറിയിരിക്കുകയാണ് അനിഖയിപ്പോൾ.
ഇപ്പോഴിതാ ഇന്ത്യാഗ്ലിറ്റ്‌സിന് നല്കിയ അഭിമുഖത്തിൽ അനിഖ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അജിത്ത്, നയൻതാര തുടങ്ങിയ താരങ്ങളെക്കുറിച്ചുള്ള നല്ല കാര്യവും മോശം കാര്യവും പറയാനുള്ള റാപിഡ് ഫയർ റൗണ്ടിൽ സംസാരിക്കുകയായിരുന്നു നടി. അജിത്ത് സാർ വളരെ കരുണയുള്ളയാളും ഡൗൺ ടു എർത്തുമാണ്, പിന്നെ ഒരുപാട് സംസാരിക്കും. അതേസമയം നയൻതാരയെ പറ്റി ചോദിച്ചപ്പോൾ ചിലപ്പോൾ മേക്കപ്പ് ചെയ്യാൻ നടി ഒരുപാട് സമയമെടുക്കുമെന്നാണ് അനിഖ തമാശയോടെ പറഞ്ഞത്.
നയൻതാരയുമായി സാമ്യമുണ്ടല്ലോ എന്ന ചോദ്യത്തിന് എനിക്കിതുവരെ അങ്ങനെ തോന്നിയിട്ടില്ല. പക്ഷെ ആളുകൾക്ക് ഞങ്ങളുടെ കോംബോ ഇഷ്ടമാണെന്നും അനിഖ അഭിപ്രായപ്പെട്ടു. കുറച്ച് നാളുകൾക്ക് മുമ്പ് നയൻതാരയെ പോലെ വസ്ത്രം ധരിക്കാൻ ശ്രമിക്കുന്നു എന്നു പറഞ്ഞ് നടിക്കെതിരെ നിരവധി ട്രോളുകൾ വന്നിരുന്നു. മേക്കപ്പിനെ ഞാൻ വർക്കിന്റെ ഭാഗമായതിനാൽ തന്നെ ഭക്തിയോടെയാണ് കാണുന്നതെന്ന് ഒരിക്കൽ നയൻതാര അഭിപ്രായപ്പെട്ടിരുന്നു.
കണക്ട് എന്ന സിനിമയാണ് നയൻതാരയുടേതായി അവസാനമായി പുറത്തിറങ്ങിയത്. പക്ഷെ സിനിമ വിചാരിച്ചപ്പോലെ വിജയം നേടിയില്ല. അതേസമയം ജവാനാണ് നടിയുടേതായി എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം. ഷാരുഖ് ഖാനാണ് സിനിമയിൽ നായകനായി എത്തുന്നത്. വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആറ്റ്‌ലിയാണ്.
ഈ അടുത്താണ് നയൻതാരയ്ക്കും വിഘ്‌നേശ് ശിവനും ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. ഉയിർ, ഉലകം എന്നാണ് ഈ കുട്ടികളുടെ പേര്. കുട്ടികൾ ഉണ്ടായെങ്കിലും കരിയറിലും കൂടി ശ്രദ്ധ നല്കാനാണ് നയൻതാരയുടെ തീരുമാനം. സറോഗസിയിലൂടെയാണ് താരം അമ്മയായത്.