അടുത്തിറങ്ങിയ സിനിമകളിൽ വെച്ച് റ്റേവും വലിയ ഹിറ്റടിച്ചിരിക്കുകയാണ് ഷാരൂഖ്ആറ്റ്‌ലീ-നയൻതാര ചിത്രം ജവാൻ. തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെട്ടിരുന്ന നയൻതാരയ്ക്ക് ഷാരൂഖ് ഖാന്റെ നായികയായി എത്തിയ സിനിമ പുതുജീവനാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഐഎംഡിബിയുടെ ജനപ്രിയ താര പട്ടികയിൽ ഷാരൂഖിനെ പിന്തള്ളി ഒന്നാം സ്ഥാനത്തും എത്തുകയും ചെയ്തിരുന്നു നയൻതാര.
കൂടാതെ, ജവാൻ ചിത്രത്തിന് മികച്ച കളക്ഷനും അഭിപ്രായം നേടുമ്പോൾ ചിത്രത്തിലെ നർമദ എന്ന നയൻതാരയുടെ വേഷം ഏറെ ശ്രദ്ധ നേടുന്നുണ്ട്. താരത്തിന്റെ അരങ്ങേറ്റ ബോളിവുഡ് ചിത്രത്തിന്റെ വിജയം സമ്മാനിക്കാൻ പോകുന്നത് വലിയ അവസരങ്ങളാണ് എന്നാണ് വിവരം.
ജവാൻ എന്ന ചിത്രം വൻ വിജയമായതോടെ യൻതാരയുടെ താരമൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്. സൂപ്പർതാരത്തിൻറെ മൂല്യം കൂട്ടിയെന്നാണ് നിരൂപകർ പറയുന്നത്.
അതേസമം, നയൻസ് അടുത്ത പ്രൊജക്ട് ഏതെന്ന് വ്യക്തമാക്കിയില്ലെങ്കിലും സൂപ്പർതാരങ്ങളുടെ അടക്കം പ്രൊജക്ടുകൾ നയൻസിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് ഒരു വാർത്ത സിനിമ മേഖലയിൽ പരക്കുന്നത്. നയൻസ് ഇനിമുതൽ തെലുങ്ക് ചിത്രങ്ങൾ ചെയ്യില്ല എന്നാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നത് എന്നാണ് വിവരം.
പല പ്രശ്‌നങ്ങളുടെ പേരിൽ തമിഴിൽ നിന്നടക്കം ഇടവേള എടുത്ത സമയത്തും നയൻതാര ടോളിവുഡിലാണ് ഹിറ്റുകൾ തീർത്തിരുന്നത്. എന്നിട്ടും ടോളിവുഡിനോട് നോ പറയുന്നത് എന്തിനെന്നാണ് ആരാധകരുടെ ചോദ്യം.
ഗോഡ്ഫാദറാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം. മലയാളത്തിലെ ഹിറ്റ് ചിത്രം ലൂസിഫറിന്റെ റീമേക്കായിരുന്നു ഇത്. ചിത്രം വലിയ വിജയം നേടിയില്ല.
അവസാന ചിത്രം വലിയ ഹിറ്റാവാതിരുന്നതോടെ കുറച്ചുനാളത്തേക്ക് തെലുങ്കിൽ നിന്നും വരുന്ന അവസരങ്ങൾ തൽക്കാലം വേണ്ടെന്ന് വയ്ക്കാനാണ് നയൻസെടുത്ത തീരുമാനം എന്നാണ് സൂചന.
കൂടാതെ, ജവാൻ തുറന്ന അവസരങ്ങൾ മുതലാക്കാൻ സിനിമകളിലേക്ക് തിരിയുമ്പോൾ തെലുങ്കിലേക്ക് അടുത്തൊന്നും നയൻസിന് ഡേറ്റ് നൽകാനുണ്ടാകില്ലെന്നാണ് റിപ്പോർട്ട്.