ഇതാണ് ഇപ്പോള്‍ നയന്‍താരയുടെ ലോകം, വീണ്ടും പ്രിയപ്പെട്ടവര്‍ക്കൊപ്പം താരം

41

തന്റെ കുടുംബ ജീവിതം ശരിക്കും ആസ്വദിക്കുകയാണ് നടി നയൻതാര. ഇതിനോടകം നിരവധി ഫോട്ടോസ് ആണ് നടി പോസ്‌ററ് ചെയ്തത്. നേരത്തെ അങ്ങനെ ആയിരുന്നില്ല ഈ താരം. വല്ലപ്പോഴും മാത്രമേ തന്റെ ഫാമിലിയെ കുറിച്ച് നയൻ സംസാരിക്കാറുള്ളു, ഫോട്ടോസ് ഒന്നും പങ്കുവെക്കാറും ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ അമ്മയായ ശേഷം മക്കൾക്കൊപ്പം തന്നെയാണ് നയൻ.

Advertisements

ഉയിരിന്റെ ഉലകത്തിന്റെ ഫോട്ടോ ഇടയ്ക്കിടെ പങ്കുവെക്കും താരം. തന്റെ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ തന്നെയാണ് നയൻതാരയുടെ ഏറ്റവും വലിയ സന്തോഷം.

കഴിഞ്ഞ ദിവസം ക്രിസ്മസ് ദിനത്തിൽ പങ്കുവച്ച കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. വിക്കിയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ നവമാധ്യമങ്ങൾ ഏറ്റെടുത്തു.

ഇപ്പോഴിതാ ഏതാനും ചില ചിത്രങ്ങൾ കൂടെ പങ്കുവച്ച് എത്തിയിരിക്കുകയാണ് നയൻ. ‘പ്രണയവും പ്രകാശവും’ എന്നാണ് ക്യാപ്ഷനായി കൊടുത്തിരിയ്ക്കുന്നത്. ഇത് നിമിഷന്നേരം കൊണ്ടാണ് വൈറൽ ആയത്.

Advertisement