വെറുതേയല്ല സ്വന്തമായി കുഞ്ഞുങ്ങളെ പെറ്റ് വളര്‍ത്താന്‍ കഴിയാതിരുന്നതെന്ന് നയന്‍താരയെ പരിഹസിച്ച് നടന്‍, സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം, പ്രതികരിച്ച് ആരാധകരുടെ ഒഴുക്ക്

178

മലയാള സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് നയന്‍താര. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചത് അന്യഭാഷയില്‍ നിന്നാണ്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ ആയി നയന്‍ മാറിക്കഴിഞ്ഞു. അടുത്തിടെ ചെന്നൈ നേരിട്ട പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് തുണയായി നയന്‍താര എത്തിയിരുന്നു.

Advertisements

വെള്ളവും ഭക്ഷണവും സാനിറ്ററി നാപ്കിനുകളുമെല്ലാം നയന്‍താര ഫെ 9 എന്ന കമ്പനിയുടെ പേരില്‍ കൈമാറിയിരുന്നു. ഇതിന് ഒത്തിരിപേരാണ് താരത്തെ പ്രശംസിച്ചത്. എന്നാല്‍ അതേസമയം വിമര്‍ശനങ്ങളും താരം നേരിട്ടിരുന്നു. കമ്പനിയുടെ പരസ്യ ബോര്‍ഡുകളുള്ള പ്രത്യേകവാഹനത്തില്‍ സഹായം എത്തിച്ചതിനായിരുന്നു വിമര്‍ശനം. ഇതില്‍ പ്രതികരിച്ച് നടന്‍ ബയല്‍വാന്‍ രംഗനാഥനും രംഗത്തെത്തിയിരുന്നു.

Also Read:പക്കാ ഫ്രോഡ്, ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ഒരു മലയാളിയും അവനെ തിരിഞ്ഞുനോക്കില്ല, ഗോപി സുന്ദറിനെതിരെ ബാല

പ്രളയത്തിനിടയും പ്രൊമോഷന്‍ നടത്തുകയായിരുന്നു. നയന്‍താരയുടെ ലക്ഷ്യം പണം മാത്രമാണെന്നും കാശ് പണം ദുട്ട് മണി മണി എന്നതാണ് നടിയുടെ ലക്ഷ്യമെന്നും വിവാഹത്തിന് ചെലവായതിന്റെ ഇരട്ടിയിലധികം തുക അതിന്റെ വീഡിയോ വിറ്റ് വാങ്ങിയിട്ടുണ്ടെന്നും അതിനേക്കാള്‍ ഭേദം പിച്ചയെടുക്കുന്നതായിരുന്നുവെന്നും ദൈവം പോലും പൊറുക്കില്ലെന്നും വെറുതേയല്ല കുഞ്ഞുങ്ങളെ കൊടുക്കാതിരുന്നതെന്നും മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുന്നതെന്നും നടന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ നയന്‍താരയുടെ ആരാധകര്‍ നടനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തുകയാണ്. നയന്‍താര ചെയ്ത സഹായത്തെ ചോദ്യം ചെയ്യുന്ന സമയം, അവര്‍ ചെയ്തതുപൊലെ മനസ്സറിഞ്ഞ് നിങ്ങള്‍ എന്തെങ്കിലും ചെയ്‌തോ എന്ന് ആരാധകരൊന്നടങ്കം നടനോട് ചോദിക്കുന്നു.

Also Read:സൈക്കോളജിയുമായി അപ്പുവിന്റെ മനസ്സ് കണ്ടുപിടിക്കാന്‍ പോയതാണ്, അവസാനം ഉത്തരംമുട്ടി ലെനക്ക് എഴുന്നേറ്റ് പോകേണ്ടി വന്നു, തുറന്നുപറഞ്ഞ് സിദ്ദിഖ്

ദുരിതത്തില്‍പ്പെട്ടവര്‍ക്കായി നിങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ. എങ്ങനെയെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും നടിയുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദ്യം ചെയ്യാതിരിക്കുന്നതായിരിക്കും നല്ലതെന്നും കുടുംബം ഏത് രീതിയില്‍ മുന്നോട്ട് കൊണ്ട് പോകണമെന്ന് ആര്‍ക്കും ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലെന്നും ആരാധകര്‍ പറയുന്നു.

Advertisement