മലയാളത്തിന്റെ ഹിറ്റ്മേക്കര്‍ സത്യന്‍ അന്തിക്കാട് സൂപ്പര്‍താരം ജയറാമിനെ നായകനാക്കി ഒരുക്കിയ മനസ്സിനക്കരെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരസുന്ദരിയാണ് നടി നയന്‍താര. ലോക്കല്‍ ചാനലിലും തുടര്‍ന്ന് കൈരളി ചാനലിലെയും ഒരു ഫോണ്‍ ഇന്‍ പ്രോഗ്രാം അവതരിപ്പിച്ച് കൊണ്ടാണ് ഡയാന കുര്യന്‍ എന്ന ഈ തിരുവല്ലക്കാരി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്.
നയന്‍ താര എന്ന പേരും സ്വീകരിച്ച് ആദ്യമായി അഭിനയിച്ച മനസിനക്കരെ ഗംഭീര വിജയമായതിന് പിന്നാലെ വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ ഐക്കണ്‍ ആയി അവര്‍ മാറി. മലയാളത്തില്‍ ഏതാനം ചിത്രങ്ങളില്‍ കൂടി അഭിനയിച്ച നടി പിന്നെ തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു.
ശരത് കുമാര്‍ ചിത്രം അയ്യയിലൂടെ തമിഴിലെത്തിയ താരം പിന്നീട് സ്‌റ്റൈല്‍ മന്നന്‍ സാക്ഷാല്‍ രജനികാന്തിന്റെ നായികയായി തമിഴകത്തിന്റെ പ്രിയങ്കരിയായി മാറി. അതേ സമയം തുടക്ക കാലത്ത് തമിഴ് സിനിമകളില്‍ അതീവ ഗ്ലാമറസായി എത്തുന്നത് മൂലം നയന്‍താരയ്ക്ക് എതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
പല നടന്മാരുടെ പേരിനൊപ്പ ചേര്‍ത്ത് നയന്‍താര മറ്റ് വിവാദങ്ങളിലും അകപ്പെട്ടു. സിനിമയില്‍ നിന്നും പിന്നീട് ഇടവേള എടുത്ത താരം വന്‍ തിരിച്ചുവരവാണ് നടത്തിയത്. ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പുതിയ ചിത്രമായ കണക്ട് തിയ്യേറ്ററുകളിലെത്തിയത്.
Also Read: രോഗം വില്ലനായി, സിനിമയിൽ നിന്ന് നടിയെ ഒഴിവാക്കുന്നു
ഇതിന് പിന്നാലെ തന്നെ വിമര്‍ശിച്ച നടി മാളവികക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നയന്‍താര. രാജാറാണി എന്ന ഹിറ്റ് ചിത്രത്തിലെ ആശുപത്രി സീനിലടക്കം നയന്‍താര ഫുള്‍ മേക്കപ്പിലായിരുന്നുവെന്നും മരിക്കാന്‍ കിടക്കുന്ന സീനിലടക്കം എങ്ങനെയാണ് മേക്കപ്പിട്ട് അഭിനയിക്കുന്നത് എന്നുമായിരുന്നു മാളവിക ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
മാളവിക ഇക്കാര്യം പറയുമ്പോള്‍ താരത്തിന്റെ പേര് എടുത്ത് പറഞ്ഞിരുന്നില്ല, എന്നാല്‍ മാളവിക തന്നെക്കുറിച്ചാണ് പറഞ്ഞതെന്നും ആശുപത്രിയിലാണെന്ന് കരുതി മുടിയൊക്കെ മോശമായി ഇടണോ എന്നും സംവിധായകന്‍ പറഞ്ഞ പോലെയാണ് ചെയ്തതെന്നും ആളുകള്‍ക്ക് ഇങ്ങനെ കാണാനാണ് ഇഷ്ടമെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു.