ആ പാട്ടിലൊന്നും അഭയിനയിക്കരുത്; ഇമേജ് നശിക്കുമെന്ന് ഒരുപാട് പേര് പറഞ്ഞു; പക്ഷെ തനിക്ക് ഒരു ഇമേജുള്ളത് കൊണ്ടാണ് വിളിച്ചത്; തുറന്നുപറഞ്ഞ് നയന്‍താര

215

ചാനല്‍ അവതാരകയായി എത്തി പിന്നീട് മലയാള സിനിമയില്‍ നായികയായി അരങ്ങേറി അവിടെനിന്നും മികച്ച വിജയങ്ങളിലൂടേയും കഥാപാത്രങ്ങളിലൂടെയും തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍താരമായി മാറിയ താരസുന്ദരിയാണ് നടി നയന്‍താര.

തിരുവല്ല സ്വദേശിനിയായ ഡയാന കുര്യന്‍ ആണ് പിന്നീട് തെന്നിന്ത്യന്‍ ആരാധരുടെ പ്രിയങ്കരിയായ നയന്‍താര ആയി മാറിയത്. മലയാളത്തിന്റെ കുടുംബ ചിത്രങ്ങളുടെ അമരക്കാരന്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന സിനിമയിലൂടെ ആയിരുന്നു നയന്‍താര അഭിനയരംഗത്തേക്ക് എത്തിയത്.

Advertisements

സൂപ്പര്‍താരം ജയറാം ആയിരുന്നു മനസിനക്കരെയില്‍ താരത്തിന്റെ നായകന്‍. മനസിനക്കരെയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരുപിടി മലയാള സിനിമയില്‍ കൂടി വേഷമിട്ട താരം സൂപ്പര്‍താരം ശരത് കുമാറിന്റെ അയ്യ എന്ന സിനിമയിലൂടെ തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു.

ALSO READ- ഫൈവ് ഫിംഗേഴ്‌സ് എന്നാല്‍ ശരത്ത് ആയിരുന്നു; ആ ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ് അവന്‍ പോയത്; കണ്ണീരോടെ കൂട്ടുകാരായ സോണിയയും ശ്രീക്കുട്ടിയും

പിന്നീട് സ്‌റ്റൈല്‍മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ നായികയായി ചന്ദ്രമുഖിയിലും താരം എത്തി. ഇതോടെ തമിഴകത്തെ നമ്പര്‍ വണ്‍ നായികയായി താരം മാറുകയായിരുന്നു. അടുത്തിടെ കാമുകനായ സംവിധായകന്‍ വിഘ്‌നേഷ് ശിവനെ നടി വിവാഹം കഴിച്ചിരുന്നു. പ്രണയത്തില്‍ ആയിരുന്നു ഇരുവരും വര്‍ഷങ്ങളായി ലിവിംങ് ടുഗെദര്‍ ആയിരുന്നു.

ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍ താര. ഇപ്പോഴിതാ ചില സിനിമകളിലെ പാട്ടുകളില്‍ മാത്രം അഭിനയിക്കാന്‍ തീരുമാനിച്ചപ്പോളുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചാണ് നയന്‍സ് സംസാരിക്കുന്നത്.

താന്‍ ആ പാട്ടുകളെ സ്പെഷ്യല്‍ ആയാണ് കാണുന്നതെന്നും ഒരു സ്പെഷ്യല്‍ ഇമേജ് ഉള്ളതുകൊണ്ടാണ് തന്നെ വിളിക്കുന്നതെന്നും നയന്‍താര പറയുന്നു. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് നയന്‍താരയുടെ ഈ പരാമര്‍ശങ്ങള്‍.

ALSO READ-കളയിലെ ഇന്റിമേറ്റ് സീനിനെ കുറിച്ച് താന്‍ ചോദിച്ചതോടെ സംവിധായകന് പോലും പേടി തുടങ്ങി; ഒടുവില്‍ സീന്‍ എടുക്കുന്നില്ലെന്ന് രോഹിത് പറഞ്ഞു: വെളിപ്പെടുത്തി ദിവ്യ പിള്ള

വിജയ് ചിത്രം ശിവകാശിയിലും രജനികാന്ത് ചിത്രം ശിവാജിയിലും ഒരു പാട്ടില്‍ മാത്രം അഭിനയിച്ചതിനെ സംബന്ധിച്ചാണ് താരം മനസ് തുറന്നിരിക്കുന്നത്. ആ പാട്ടുകളെല്ലാം ഒരു സിനിമയിലെ സ്പെഷ്യല്‍ സോങ്ങുകളാണെന്നും താരം വിശദീകരിച്ചു.

അതേസമയം, പെട്ടെന്ന് താനിങ്ങനത്തെ പാട്ടുകളില്‍ അഭിനയിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഒരു പാട്ടില്‍ മാത്രം പോയി അഭിനയിക്കുന്നത് എന്തിനാണെന്ന് പലരും ചോദിച്ചു. അത് നിങ്ങളുടെ ഇമേജിന് നല്ലതായിരിക്കില്ല, ഇങ്ങനെ പോയാല്‍ പാട്ടിന് മാത്രമേ ഇനി വിളിക്കുകയുള്ളൂ എന്നൊക്കെ പറഞ്ഞവരുണ്ട് എന്ന് താരം വെളിപ്പെടുത്തുന്നു.

എന്നാല്‍ അത് അങ്ങനെയല്ല, ഒരു സ്പെഷ്യല്‍ സോങ് ചെയ്യുന്നത് വളരെ സ്പെഷ്യലാണെന്ന് അവരോട് ഞാന്‍ പറഞ്ഞു. എന്തെങ്കിലും ഇമേജ് ഉള്ളതുകൊണ്ടാണ് അവര്‍ സ്പെഷ്യലായിട്ടുള്ള പാട്ടുകളിലേക്ക് വിളിക്കുന്നത്. അത് ചെയ്താല്‍ നന്നായിരിക്കും. എന്താണ് പറ്റുക എന്ന് നോക്കാമല്ലോ എന്നാണ് താന്‍ അവരോട് മറുപടി പറഞ്ഞതെന്നും താരം വിശദീകരിച്ചു.

Advertisement