മലയാളിയായ ലേഡി സൂപ്പർതാരം നയൻതാര തെന്നിന്ത്യൻ സിനിമാ ലോകത്ത് എതിരാളികളില്ലാതെ മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ് ഇപ്പോൾ.
കൈ നിറയെ ചിത്രങ്ങളുമായി സൂപ്പർതാരങ്ങളുടെ പിൻബലം ഇല്ലാതെ തന്നെ നയൻതാര തന്റെ സിനിമകൾ ബോക്‌സോഫീസ് സൂപ്പർ ഹിറ്റാക്കുന്നു. അതിനൊപ്പം ചില ബിഗ് ബജറ്റ് ചിത്രങ്ങളും നയൻ കരാറ് ചെയ്യുന്നുണ്ട്.
അതേ സമയം സൂപ്പർ സംവിധായകൻ മണിരത്‌നത്തിന്റെ ചിത്രത്തിൽ നിന്ന് നയൻതാര പിന്മാറിയതിന്റെ കാരണം ഇപ്പോഴും പ്രേക്ഷകർക്കറിയില്ല.
അതിന് കാരണം വിഘ്‌നേശ് ശിവനാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഒരു യൂടൂബ് ചാനലാണ് വാർത്ത പുറത്തുവിട്ടത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നയൻതാരയും വിഘ്‌നേശ് ശിവനും അടുപ്പത്തിലാണ്. ഇരുവരുടെയും വിവാഹം ഉടൻ നടത്താനാണ് വീട്ടുകാരുടെ തീരുമാനം.
നയൻതാര ഇപ്പോൾ കരാറ് ചെയ്തിരിക്കുന്ന സിനിമകൾ പൂർത്തിയായാൽ ഉടൻ വിവാഹം നടത്താനാണ് ആലോചിക്കുന്നത്.
എന്നാൽ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന് ഒരു വർഷത്തോളം സമയമെടുക്കും.
അതുവരെ കാത്തു നിൽക്കാൻ കഴിയില്ല. വിവാഹം ഇനിയും തള്ളിപ്പോകാൻ കഴിയാത്തത് കൊണ്ടാണത്രെ നയൻ മണിരത്‌നം ചിത്രം ഉപേക്ഷിച്ചത്.