ലോകത്തിലെ ഏറ്റവും നല്ല അമ്മ നയൻതാരയെന്ന് വിഘ്‌നേശ്; മക്കളുടെ മുഴുവൻ പേരും പങ്ക് വെച്ച് താരം; ആരാധകർ കാത്തിരുന്ന പേരുകൾ

1463

തെന്നിന്ത്യൻ സിനിമകളിൽ ഒരു ലേഡി സൂപ്പർസ്റ്റാറുണ്ടെങ്കിൽ അത് നയൻതാരയാണ്. മലയാളത്തിൽ അവതാരികയായി എത്തിയതാരം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളം സിനിമകളിൽ നിന്ന് തമിഴിലേക്ക് ചേക്കേറിയ താരം പിന്നീട് തെലുങ്കിലും, കന്നഡയിലും തന്റേതായ ഇരിപ്പിടം സ്വന്തമാക്കി. സംവിധായകനായ വിഘ്‌നേശിനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവർക്കും ഉയിർ, ഉലകം എന്ന രണ്ട് മക്കളുണ്ട്. സറോഗസിയിലൂടെയാണ് താരം അമ്മയായത്.

തുടക്കകാലത്ത് നായിക പ്രാധാന്യമുള്ള വേഷങ്ങൾ നിരസിച്ച നടി പിന്നീട് സ്ത്രീ കേന്ദ്രീകൃത സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു. 2013 ലാണ് നയൻതാരയുടെ കരിയർ ഗ്രാഫ് ഉയർന്നത്. രാജാ റാണി, മായ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങി ഹിറ്റുകളുടെ ഒരു വലിയ നിര തന്നെ നയൻസിനെ തേടിയെത്തി. പിന്നീടാണ് ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് നയൻതാര കുതിച്ച് കയറുന്നത്. ജവാനാണ് നയൻതാരയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ

Advertisements

Also Read
ഇപ്പോൾ ഞാൻ പ്രണയിക്കുന്നവന് എന്നെക്കാൾ വയസ്സ് കുറവാണ്; അത് അറിഞ്ഞ് കൊണ്ടു തന്നെയാണ് ഞങ്ങൾ പ്രണയിക്കുന്നത്; വൈകാതെ അവനും വിവാഹിതനാവും, തുറന്ന് പറഞ്ഞ് ഷക്കീല

ഇപ്പോഴിതാ നയൻസിന്റെ ഭർത്താവ് വിഘ്‌നേശ് ശിവൻ പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. തന്റെ ഇരട്ടക്കുട്ടികളുടെ മുഴുവൻ പേരെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിഘ്‌നേശ്. ഉയിർ രുദ്രനീൽ എൻ ശിവൻ, ഉലക് ദൈവിക് എൻ ശിവൻ എന്നീ പേരുകളാണ് മക്കൾക്കിട്ടിരിക്കുന്നത്. എൻ എന്നത് ലോകത്തിലെ ഏറ്റവും നല്ല അമ്മയായ നയൻതാരയെ സൂചിപ്പിക്കുന്നെന്നും വിഘ്‌നേശ് ശിവൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.

ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത് കുഞ്ഞുങ്ങൾക്ക് എല്ലാ വിധ ആശംസകളുമെന്നാണ് ഭൂരിഭാഗം കമന്റുകളും. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോൾ തങ്ങൾ മാതാപിതാക്കളായി എന്ന് അറിയിച്ചുക്കൊണ്ട് ഇരുവരും പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇത് വൻ ചർച്ചകൾക്കാണ് വഴിതെളിച്ചത്. നിയമപരമായല്ല ഇതൊന്നും നടത്തിയത് എന്ന് കാണിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു.

Also Read
എന്റെ ആദ്യഭാര്യ പ്രഭയല്ല; എനിക്കും ചില വീക്ക്‌നെസ്സുകളുണ്ട്; ഞാനും മനുഷ്യനല്ലേ; വൈറലായി യേശുദാസിന്റെ വാക്കുകൾ

തുടർന്ന് വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്‌നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. താരങ്ങൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച സർക്കാരിന് നിയമ ലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് ആഴ്ചകൾ നീണ്ട വിവാദം ഇല്ലാതായത്.

Advertisement