സോഷ്യൽമീഡിയയിൽ നയൻതാരയും വിഘ്‌നേഷുമാണ് ഇപ്പോൾ താരം.വിവാഹത്തിന് ശേഷം കേരളത്തിലെത്തിയ നയൻസും വിക്കിയും ക്ഷേത്രങ്ങളിലും പള്ളിയിലുമെല്ലാം പ്രാർത്ഥിക്കുന്ന തിരക്കിലാണ്. ഇരുവരേയും വിടാതെ ആരാധകരും പിന്തുടരുന്നുണ്ട്. സോഷ്യൽമീഡിയയിൽ കത്തിനിൽക്കുകയാണെങ്കിലും ഒരിക്കൽ പ്രസ്മീറ്റ് നടത്തി മാധ്യമങ്ങളെ കണ്ടു എന്നല്ലാതെ നയൻതാരയും വിഘ്‌നേഷും മാധ്യമങ്ങളെ വല്ലാതെ അടുപ്പിച്ചിട്ടില്ല. വിവാഹശേഷം ഇരുവരുടേയും അഭിമുഖമൊന്നും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.
മുൻപും ടെലിവിഷൻ പരിപാടികളിലും അഭിമുഖങ്ങളിലും മുഖം കാണിക്കാൻ മടി കാണിക്കുന്ന ആളാണ് നയൻസ്. എപ്പോഴും ടെലിവിഷനിൽ എത്തിയാൽ എക്‌സ്‌ക്ലൂസീവ്‌നെസ് നഷ്ടമാകുമെന്നും തനിക്ക് പറയാനോ അവതാരകർക്ക് ചോദിക്കാനോ പ്രത്യേകിച്ച് ഒന്നുമുണ്ടാകില്ലെന്നാണ് നയൻസിന്റെ പക്ഷം.
കൂടാതെ, അഭിമുഖങ്ങൾക്ക് തയ്യാറായാലും താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചല്ലാതെ മാധ്യമങ്ങളിൽ വരാറില്ലെന്നും അത്തരം രീതികൾ സ്ഥിരമായതോടെയാണ് അഭിമുഖകൾ നൽകുന്നത് നിർത്തിയതെന്നും താരം പറഞ്ഞിരുന്നു. മീഡിയ ഞാൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചാണ് എഴുതാറുള്ളത്. അതിന്റെ ആവശ്യം ഇല്ലല്ലോ.
മാത്രമല്ല ഞാൻ അഭിമുഖം നൽകുന്നില്ല എന്നതിനാൽ പലരും അവനവന് മനസിൽ തോന്നുന്ന കാര്യങ്ങൾ എഴുതിപിടിപ്പിച്ച് പുറത്ത് വിട്ട് എന്നെ പ്രകോപിപ്പിക്കാൻ നോക്കും. പക്ഷെ അതിലൊന്നും ഞാൻ വീഴില്ല. വന്ന വാർത്തകളിൽ എന്തിലെങ്കിലും വിശദീകരണം നൽകണമെന്ന് എനിക്ക് തോന്നുമ്പോൾ മാത്രമെ ഞാൻ പ്രതികരിക്കൂ.ആര് എന്ത് എഴുതി വിട്ടാലും ഞാൻ പ്രതികരിക്കാൻ പോകില്ല’ ‘- താരം നിലപാട് വ്യക്തമാക്കിയിരുന്നു.
ജീവിതത്തിൽ ഒട്ടേറെ തവണ പ്രണയ പരാജയം രുചിച്ചയാളാണ് നയൻതാര. പുരുഷന്മാർ ശരിയല്ലെന്ന തോന്നലിൽ പോലും താരം എത്തിയിരുന്നു. തുടർന്ന് തുടർന്ന് വിവാഹം പോലും വേണ്ടെന്ന് വെച്ച സമയവും നയൻതാരക്കുണ്ടായിരുന്നു. എ്‌നാൽ പിന്നീട് പുരുഷന്മാർക്കിടയിൽ വിശ്വസിക്കാൻ പറ്റുന്നവരുമുണ്ടെന്ന് താരം തന്നെ തിരുത്തി പറഞ്ഞു.
ഒരിക്കൽ ഷൂട്ടിങ് സെറ്റിൽ ക്ഷീണം മൂലം തലകറങ്ങി വീണതിന്റെ പേരിൽ പോലും വിവാദങ്ങളിൽ പെട്ടിട്ടുണ്ട് നയൻതാര. തുടക്കത്തിൽ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്ത താരങ്ങളിൽ നയൻതാരയുമുണ്ടായിരുന്നു. എന്നാൽ താരം കളി കാണാൻ എത്തിയില്ല എന്നതിന്റെ പേരിൽ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് നയൻതാരയെ മാറ്റി. ഈ സംഭവം വലിയ വിവാദമായി.
ഈ വിഷയത്തിൽ നയൻതാര തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ‘കുസേലൻ ഷൂട്ടിങിനിടെ സെറ്റിൽ അമിത ചൂട് കാരണം തലചുറ്റിവീണതിനെ തുടർന്നാണ് കളി കാണാൻ എത്താനാകാതെ പോയത്. ഡോക്ടറുടെ നിർദേശപ്രകാരമാണ് ഞാൻ വിശ്രമം സ്വീകരിച്ചത്. ഇക്കാര്യം സെറ്റിലെ ആരോട് ചോദിച്ചാലും പറയും. പിന്നീട് എന്നെ ഒഴിവാക്കിയ വിവരം കേട്ട് ഞാൻ ഞെട്ടി. സമവായ ചർച്ചയ്ക്ക് ഞാൻ തയ്യാറായിരുന്നു. എനിക്ക് ക്രിക്കറ്റ് ഒരുപാട് ഇഷ്ടവുമാണ്’- നയൻതാര പറഞ്ഞു.
അതേസമയം, സിനിമയിൽ നിന്നും താൽക്കാലിക ഇടവേളയെടുത്താണ് നയൻതാര വിവാഹിതയായത്. ദിവസങ്ങൾക്ക് മുമ്പാണ് മഹാബലി പുരത്തെ റിസോർട്ടിൽ വെച്ച് ഏഴ് വർഷത്തെ പ്രണയം നയൻതാരയും വിഘ്‌നേഷും സഫലമാക്കിയത്. വിവാഹം കഴിഞ്ഞ പിറ്റേ ദിവസം തന്നെ തിരുപ്പതിയിലേക്കാണ് ഇരുവരും പോയത്. വിവാഹശേഷം ഇരുവരും ഇപ്പോൾ നേർച്ചകൾ പൂർത്തിയാക്കുന്നതിനായി കേരളത്തിലുണ്ട്.