തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. സൂപ്പർ നായകന്മാർ ഇല്ലെങ്കിൽ പോലും നയൻസിന്റെ സിനിമക്കായി ആളുകൾ വരാറുണ്ട്. എന്നാൽ അടുത്ത് നടിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങൾക്കൊന്നും പ്രതീക്ഷിച്ചത്രയും വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ നടി സിനിമ ഉപേക്ഷിക്കുകയാണെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്.
നയൻതാരയും കാമുകൻ വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹം നടക്കുന്നത് 2022 ജൂണിലാണ്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ തന്നെ തങ്ങൾ മാതാപിതാക്കളായി എന്നറിയിച്ചുക്കൊണ്ട് ദമ്പതികൾ രംഗത്ത് വന്നിരുന്നു. സറോഗസിയൂടെയാണ് ഇരുവരും മാതാപിതാക്കളായത്. അതേസമയം കൃത്യമായ നിയമം പാലിക്കാതെയാണ് ഇരുവരും മാതാപിതാക്കളായത് എന്ന് തരത്തിൽ നിരവധി പ്രചരണങ്ങൾ വന്നിരുന്നു.
എന്നാൽ ഇത്തരം വാർത്തകളോട് മുഖം തിരിച്ച ഇരുവരും, പിന്നീട് നേരത്തെ തന്നെ ഞങ്ങൾ രജിസ്റ്റർ മ്യാരേജിലൂടെ ഒന്നായിരുന്നു എന്ന് അറിയിച്ചിരുന്നു. ഇരട്ട ആൺകുട്ടികളാണ് താരദമ്പതിമാർക്ക് വാടക ഗർഭധാരണത്തിലൂടെ ജനിച്ചത്. മക്കളുടെ കൂടെ നല്ലൊരു ദാമ്പത്യ ജീവിതത്തിലേക്ക് കടക്കാനും നയൻതാരയ്ക്ക് സാധിച്ചു. നിലവിൽ താരം അഭിനയിച്ചുക്കൊണ്ടിരിക്കുന്ന സിനിമകൾക്ക് ശേഷം അഭിനയം നിറുത്തുമെന്ന തരത്തിലാണ് വാർത്തകൾ വരുന്നത്.
തതന്റെ മക്കളായ ഉയിരിന്റെയും, ഉലകത്തിന്റെയും കാര്യങ്ങൾ നോക്കാനും അവരുടെ സംരക്ഷണവും കൂടി കണക്കിലെടുത്താണ് നയൻതാര ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം. ഇപ്പോഴുള്ള സിനിമകൾക്ക് ശേഷം നിർമാണത്തിലേക്ക് കൂടി ചുവടുറപ്പിക്കാൻ നയൻസ് തീരുമാനിച്ചതായിട്ടും സൂചനയുണ്ട്. എല്ലാത്തിനും പിന്തുണയുമായി ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവൻ കൂടെയുണ്ടെന്നതാണ് ശ്രദ്ധേയം.
Also Read
ആ ഗോസിപ്പിൽ എനിക്ക് സന്തോഷം; പക്ഷെ എന്റെ സെലിബ്രിറ്റി ക്രഷ് ശോഭനയാണ്; അൻസൺന്റെ വിശേഷങ്ങൾ ഇങ്ങനെ
അതേസമയം, അവർ ജീവിതമെന്നത് എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.സിനിമയും അഭിനയവും ഗ്ലാമറസ് ലോകവും മാത്രമല്ല അതെന്ന് അവർക്ക് അറിയാം. ബന്ധങ്ങൾക്ക് പ്രത്യേകത പരിഗണനയും സ്നേഹവും നൽകേണ്ടതിന്റെ ആവശ്യകത മനസിലാക്കിയിട്ടാവാം നയൻതാര ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ടാവുക. അത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്നാണ് ആരാധകർ പറയുന്നത്. ഒപ്പം തന്നെ ഒരു നല്ല അമ്മയാകാനുള്ള ആശംസകളും ആരാധകർ താരത്തിന് നല്കുന്നുണ്ട്.