നയൻതാര ചേച്ചിയുടെ പല സ്‌റ്റൈലുകളും ഞാൻ എന്റേതായ രീതിയിൽ അടിച്ചു മാറ്റിയിട്ടുണ്ട് ; ഇൻസ്റ്റഗ്രാമിലെല്ലാം എന്റെ ഫോട്ടോ കണ്ടിട്ട് നേരിൽ കാണുമ്പോൾ ചിലർ പറയും, അനിഖ ഇത്ര നീളം കുറവാണോ എന്ന്, അത് കേൾക്കുമ്പോൾ ദേഷ്യം വരും : അനിഖ സുരേന്ദ്രന്റെ വാക്കുകൾ

105

ബാലതാരമായി മലയാള മനസ്സിലേക്ക് ചേക്കേറിയ അനിഖ സുരേന്ദ്രന്റെ വളർച്ചയും പ്രേക്ഷകർക്ക് മുന്നിൽ തന്നെയായിരുന്നു. അഞ്ച് സുന്ദരികൾ എന്ന ആന്തോളജിയിലെ സേതു ലക്ഷ്മിയിൽ തുടങ്ങി.. മമ്മൂട്ടി, അജിത്ത്, അമിതാഭ് ബച്ചൻ (പരസ്യ ചിത്രം), നയൻതാര തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം നടി അഭിനയിച്ചു കഴിഞ്ഞു.

മൂന്ന് ചിത്രങ്ങളിലാണ് നയൻതാരയ്ക്കൊപ്പം അനിഖ അഭിനയിച്ചത്. തനിക്ക് കേട്ടാൽ ദേഷ്യം വരുന്ന കാര്യത്തെ കുറിച്ചും നയൻതാരയിൽ നിന്നും അടിച്ചുമാറ്റിയ ചില കാര്യങ്ങളെ കുറിച്ചും ഇഷ്ട നടനെ കുറിച്ചുമെല്ലാം അടുത്തിടെ നൽകിയ അഭിമുഖത്തിൽ അനിഖ പറയുകയുണ്ടായി.

Advertisements

എന്നെ പുറത്ത് നിന്ന് കാണുന്നവർ വിചാരിയ്ക്കും ഞാൻ വളരെ അധികം സീരിയസ് ആണെന്ന്. ഞാൻ അങ്ങനെയാണ് നിൽക്കാറുള്ളത്. ആരോടും അങ്ങോട്ട് പോയി സംസാരിക്കാറില്ല. പക്ഷെ ഇങ്ങോട്ട് വന്ന് സംസാരിച്ചാൽ പിന്നെ നിർത്തുകയുമില്ല. മഹാ അലമ്പാണ്. നീ ഇത്ര ഡൗൺ ടു എർത്ത് ആണെന്ന് അറിഞ്ഞില്ല എന്ന് ഈ അടുത്ത കാലത്ത് ഉണ്ടായ കൂട്ടുകാരൊക്കെ പറയാറുണ്ട് എന്ന് അനിഖ പറയുന്നു. അത് കേൾക്കാൻ എനിക്ക് ഇഷ്ടമാണ്.

അടുത്തിടെ ചെയ്ത സിനിമകളിൽ ആണെങ്കിലും എന്നെ കാണുമ്പോൾ, എനിക്ക് ശ്ശൊ ഞാനെന്തിനാ ഇങ്ങനെ ചെയ്തത്. കുറച്ച് കൂടെ നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നും. പക്ഷെ അഞ്ച് സുന്ദരികളിലെ എന്നെ കാണുമ്പോൾ അത്തരത്തിലുള്ള ഒരു തോന്നലും എനിക്കില്ല. ഞാൻ തന്നെയാണോ ഇത് എന്നാണ് ചിന്തിച്ചു പോകുന്നത്. ആ ഞാൻ എത്ര ക്യൂട്ട് ആയിരുന്നു- അനിഖ ചിരിച്ചു കൊണ്ട് പറഞ്ഞു.

സെറ്റിൽ എനിക്ക് ഒരു സുഹൃത്തിനെ പോലെയായിരുന്നു നയൻതാര ചേച്ചി. എന്ത് വേണമെങ്കിലും എനിക്ക് ചോദിക്കാം. പെൺകുട്ടികൾക്ക് താത്പര്യമുള്ള പല കാര്യങ്ങളെ കുറിച്ചും ഞങ്ങൾ സംസാരിക്കുമായിരുന്നു. നയൻതാര ചേച്ചിയോട് സംസാരിക്കുമ്പോൾ പലതും ഞാൻ കണ്ട് പഠിച്ചിട്ടുണ്ട്. ചേച്ചിയുടെ പല സ്‌റ്റൈലുകളും ഞാൻ എന്റേതായ രീതിയിൽ അടിച്ചു മാറ്റിയിട്ടുണ്ട് എന്ന് ഈ അടുത്ത കാലത്താണ് ഞാനും തിരിച്ചറിയുന്നത്. നടക്കുമ്പോഴും സംസാരിക്കുമ്പോഴും എല്ലാം ചേച്ചിയ്ക്ക് അവരുടേതായ ഒരു സ്റ്റൈലുണ്ട്. അത് നമ്മളെ പ്രചോദിപ്പിയ്ക്കും വിധമാണ്. അതിൽ എന്റേതായ ചില പൊടിക്കൈകളും ഇട്ട് ഞാൻ എടുത്തിട്ടുണ്ട്.

എനിക്ക് ഹൈറ്റ് കുറവാണ്. ഞാൻ 5.2 മാത്രമേ ഉളൂ. ഇൻസ്റ്റഗ്രാമിലെല്ലാം എന്റെ ഫോട്ടോ കണ്ടിട്ട് നേരിൽ കാണുമ്പോൾ ചിലർ പറയും, ഹൊ അനിഖ ഇത്രയേ ഉള്ളോ, ഇത്ര ചെറുതാണോ.. ഇത്ര നീളം കുറവാണോ എന്ന്. അത് കേൾക്കുമ്പോൾ എനിക്ക് ആദ്യമൊക്കെ ദേഷ്യം വരും. പക്ഷെ ഇപ്പോൾ ഞാനത് അംഗീകരിച്ചു. ഞാൻ അത്രയേ ഉള്ളൂ. ഇനി മാറ്റം ഒന്നും വരാൻ പോകുന്നില്ല. അതുകൊണ്ട് ഹൈ ഹീൽസ് തന്നെ ചവിട്ടി നടക്കുക എന്ന്.

അനിഖയെ അഭിപ്രായത്തിൽ ഇന്ത്യയിലെ ഏറ്റവും സ്റ്റൈലിസ്റ്റ് ആയിട്ടുള്ള ആക്ടർ ദുൽഖർ സൽമാൻ ആണ്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിൽ അനിഖ ദുൽഖറിനൊപ്പം അഭിനയിച്ചിരുന്നു.
എന്റെ ഓൾ ടൈം ഫേവറൈറ്റ് ആണ്. കുറുപ്പിന്റെ പ്രമോഷനൊക്കെ ഓരോ ഇന്റർവ്യുവിൽ വരുമ്പോഴും ധരിച്ച ഷർട്ട് ഞാൻ ശ്രദ്ധിച്ചു. ഇതാണ് നല്ലത്, ഇതിൽ സൂപ്പർ ആണ് എന്നൊക്കെ തോന്നിയിട്ടുണ്ട്. ഭയങ്കര ഇഷ്ടമാണ് ദുൽഖർ അങ്കിളിനെ എന്നും അനിഖ കൂട്ടിചേർത്തു.

Advertisement