ഓരോ തവണയും അവർ തന്നെ സംരക്ഷിക്കുമെന്ന് നയൻതാര പ്രതീക്ഷിച്ചു, വേദനകളിലൂടെയാണ് അവർ കടന്ന് പോയത്; തുറന്ന് പറച്ചിലുമായി നടൻ ബൈലവൻ

1021

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ സത്യൻ അന്തിക്കാടാണ് നയൻതാരയെ മലയാളത്തിന് പരിചയപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ കണക്ട് എന്ന ചിത്രം പുറത്തിറങ്ങിയത്.

ഇപ്പോഴിതാ താരത്തിന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് തമിഴ് നടൻ ബൈലവൻ. നടിയുടെ ജീവിതം വേദനകൾ നിറഞ്ഞതായിരുന്നു എന്നാണ് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബൈലവൻ പറയുന്നത്. തമിഴ് സ്റ്റാർ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ.

Advertisements

Also Read
ചതിച്ചവരേ നിങ്ങൾക്ക് നന്ദി പുതിയ പാഠങ്ങൾ പഠിക്കാൻ സഹായിച്ചതിന്, കൂടെ നിന്നവരേ സഹായിച്ചവരേ നിങ്ങൾക്കും നന്ദി എന്നെ സ്‌നേഹിച്ചതിന്; ഹൃദയം തൊടുന്ന കുറിപ്പുമായി സജി നായർ

ബൈലവന്റെ വാക്കുകൾ ഇങ്ങനെ;
കരിയറിന്റെ തുടക്കകാലത്ത് നയൻ ചിലമ്പരസനെയാണ് പ്രണയിച്ചത്. അത് പരാജയപ്പെട്ടു. പിന്നെ സിനിമകളൊക്കെ ചെയ്‌തോണ്ടിരിക്കുന്നതിനിടയിൽ പ്രഭുദേവയുമായി ഇഷ്ടത്തിലായി. ഇരുവരും വിവാഹനിശ്ചയം വരെ ആ ഇഷ്ടത്തെ കൊണ്ട് പോയി’.

തന്റെ ആദ്യഭാര്യയെയും അതിലുള്ള മക്കളെയും ഒഴിവാക്കി വരാൻ പ്രഭുദേവ മടിച്ചു. അത് നയൻതാരയ്ക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെയാണ് ആ ബന്ധവും അവസാനിക്കുന്നത്. ഇതിനിടയിൽ കുറച്ച് കാലം നടൻ ആര്യയുടെ കൂടെ നയൻതാര ലിവിംഗ് ടുഗദറായി ജീവിച്ചിരുന്നു. അത് മറക്കാൻ പറ്റില്ല.
അതിന് ശേഷമാണ് വിഘ്‌നേശ് ശിവനുമായി ഏഴ് വർഷത്തോളം പ്രണയിച്ചത്.

Also Read
എന്റെ മകനാണ്, പക്ഷെ എന്നെ മനസ്സിലാക്കാൻ അവന് മോഹൻലാൽ വേണ്ടി വന്നു; തുറന്ന് പറഞ്ഞ് അഞ്ജു

അതേസമയം ബോളിവുഡിലും നയൻസ് സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രം ‘ജവാനി’ലൂടെയാണ് നയൻതാര ബോളിവുഡിൽ എത്തുന്നത്. ഈ അവസരത്തിൽ ബോളിവുഡ് പ്രവേശനം വൈകിയതിനുളള കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

Advertisement