ഇക്കഴിഞ്ഞ ജൂൺ 9ന് ആണ് സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള ലേഡി സൂപ്പർതാരം നയൻതാരയുടെ വിവാഹം കഴിഞ്ഞത്. ചെന്നൈ മഹാബലിപുരത്ത് ആഡംബര റിസോർട്ടിലായിരുന്നു അതീവ സുരക്ഷയിലും സ്വകാര്യതയിലും ചടങ്ങുകൾ നടന്നത്. ബോളിവുഡിൽ നിന്ന് ഷാരൂഖ് ഖാൻ മുതൽ മലയാളത്തിൽ നിന്ന് ദിലീപ് വരെ വിവാഹത്തിൽ അതിഥികളായി എത്തി.
വിവാഹത്തിൽ പങ്കെടുത്ത അതിഥികളും വിവാഹത്തിലെ ഒരുക്കങ്ങളും സംബന്ധിച്ച ഓരോ വാർത്തകളും ആരാധകരെ ആനന്ദിപ്പിക്കുകയാണ്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശിർവാദത്തോടെ കഴിഞ്ഞദിവസമാണ് വിക്കിയും നയൻസും ഒന്നായത്. ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.
ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ബോളിവുഡ് സ്റ്റൈലിൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഒരുപക്ഷെ ഇത്രത്തോളം വൈറലായ മറ്റൊരു തെന്നിന്ത്യൻ താര വിവാഹം അടുത്തൊന്നും നടന്നിട്ടുണ്ടാവില്ല.ഇരുവരും പ്രണയിക്കാൻ തുടങ്ങിയപ്പോൾ മുതൽ സിനിമാ പ്രേമികൾ കേൾക്കാൻ കൊതിച്ച വാർത്തയായിരുന്നു ഇരുവരുടേയും വിവാഹം.
അതേ സമയം വിവാഹത്തിൽ നയൻ താരയുടെ അമ്മയ്ക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം അമ്മയെ കാണാൻ നയൻസും വിക്കിയും കേരളത്തിൽ എത്തിയിരുന്നു. വിവാഹശേഷം മാതാപിതാക്കളുടെ അനുഗ്രഹം തേടി കേരളത്തിലെത്തിയ നയൻതാരയുടെയും വിഘ്നേഷിന്റേയും വിശേഷങ്ങൾ കൊണ്ട് നിറയുകയാണ് സോഷ്യൽമീഡിയ ഫീഡ്സ്. പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് ശരിയാണെങ്കിൽ നയനും വിക്കിയും വിവാഹത്തിന് ശേഷം കൊച്ചിയിലെത്തി മാതാപിതാക്കളെ കണ്ടിട്ടില്ല.
ഇതിനിടെ നവദമ്പതികൾ ആലപ്പുഴയിലുള്ള ചെട്ടികുളങ്ങര ക്ഷേത്ത്രിൽ ദർശനം നടത്തിയിരുന്നു. പ്രിന്റ് മോഡലിലുള്ള കുർത്തി അണിഞ്ഞ് സിംപിൾ മേയ്ക്കപ്പ് ലുക്കിലാണ് നയൻസ് ക്ഷേത്രത്തൽ എത്തിത്. വിഘ്നേഷ് കേരള സ്റ്റൈലിൽ മുണ്ടുടുത്താണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിൽ നിന്നുള്ള നടിയുടേയും വിഘ്നേഷിന്റേയും ചിത്രങ്ങൾ വൈറൽ ആണ്.
ഇതിനുപിന്നാലെയാണ് സോഷ്യൽ മീഡിയയിൽ നടനും ബിഗ് ബോസ് താരവുമായ അനൂപ് കൃഷ്ണൻ പോസ്റ്റ് ചെയ്ത ഒരു ചിത്രം ശ്രദ്ധേയമാകുന്നത്. നയൻതാരയ്ക്കും വിക്കിയ്ക്കുമൊപ്പം റിസോർട്ടിൽ നിൽക്കുന്ന ചിത്രമാണ് അനൂപ് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനൂപിനോടൊപ്പം ഭാര്യ ഡോക്ടർ ഐശ്വര്യയുമുണ്ട്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടിയും അനൂപും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ആരാധകർ തിരക്കുന്നത്.
‘ We R The Couple’ എന്ന് അനൂപ് നൽകിയ അടിക്കുറിപ്പും സംശയങ്ങൾക്ക് ആക്കം കൂട്ടി. ഇവർ അടുത്ത ബന്ധുക്കളാണോ എന്നുപോലും സംശയം ഉയരുകയാണ്. അതേസമയം, റിസോർട്ടിൽ നിന്ന് അവിചാരിതമായി കണ്ടുമുട്ടിയതാകാമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.