സത്യം പറഞ്ഞാൽ സ്തംഭിച്ച് പോയി; നയൻതാരയ്ക്ക് ഇപ്പോൾ വേറൊരു മുഖമാണ്, അന്നങ്ങനെ അല്ല; വെളിപ്പെടുത്തി സോന നായർ

2736

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സോനാ നായർ. സിനിമയ്ക്ക് പിന്നാലെ മിനി സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് നടി സോന നായർ. സത്യൻ അന്തിക്കാട് മോഹൻലാൽ ടീമിന്റെ ടിപി ബാരഗോപാലൻ എംഎ എന്ന സിനിമയിൽ ബാലതാരം ആയിട്ടാണ് 1986ൽ സോനാ നായർ മലയാള സിനിമാ ആഭിനയ രംഗത്തേക്ക് എത്തുന്നത്.

പിന്നീട് 1996 ൽ തൂവൽക്കൊട്ടാരം ചിത്രത്തിലൂടെ പ്രധാന റോളിലെത്തിയ സോന നായർ നിരവധി വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുക ആയിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Advertisements

തമിഴ് സീരിയൽ രംഗത്തും സോന നായർ ഇപ്പോൾ പ്രശസ്തയാണ്. ഈയടുത്ത് താരം തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയെ കുറിച്ച് പറഞ്ഞകാര്യങ്ങളാണ് വൈറലാകുന്നത്.

നയൻതാര ആദ്യമായി അഭിനയിച്ച മനസ്സിനക്കരെ എന്ന സിനിമയിൽ സോനയുംഅഭിനയിച്ചിരുന്നു. താരമായി വളർന്ന ശേഷം നയൻതാരയെ ഒരിക്കൽ ഫോണിൽ വിളിച്ചതിനെ കുറിച്ചാണ് സോന നായർ പറയുന്നത്. തനിക്ക് മനസ്സിനക്കരെ സിനിമയിൽ ഷീലാമ്മയുടെ മകളായി അഭിനയിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ആ സിനിമ നയൻതാരയുടെ ആദ്യ സിനിമയാണ്. പിന്നീട് ഇടയ്ക്ക് നയൻതാരയുമായി ഫോണിൽ സംസാരിക്കുകയുണ്ടായി. തിരുവനന്തപുരത്ത് ഷൂട്ടിന് വന്ന സമയത്തായിരുന്നു അതെന്ന് സോന പറയുന്നു.

ALSO READ- ‘സ്വർണകാലുള്ള നടി’ എന്ന വിശേഷണത്തോട് എന്തു തോന്നുന്നു എന്ന് ചോദ്യം; വളരെ മോശം പ്രവണതയെന്ന് തിരിച്ചടിച്ച് നടി സംയുക്ത

തന്റെ ഭർത്താവ് അതിൽ ക്യാമറ വർക്ക് ചെയ്ത സമയത്ത് അദ്ദേഹമാണ് വിളിച്ച് ഫോൺ തരുന്നത്. അന്ന് നയൻതാര പീക്കിൽ നിൽക്കുന്ന സമയമാണ്. ഇപ്പോഴും അതെ. താൻ സോന നായരാണെന്ന് പറഞ്ഞപ്പോൾ ചേച്ചീയെന്നാണ് വിളിച്ചത്.’

‘ഉടനെ തന്നെ അറിയുമോ എന്ന് ചോദിച്ചപ്പോൾ എന്റെ പൊന്ന് ചേച്ചീ എന്താണിങ്ങനെ ചോദിക്കുന്നതെന്നാണ് മറുപടി പറഞ്ഞത്. ‘ഞാൻ സത്യം പറഞ്ഞാൽ സ്തംഭിച്ച് പോയി. ഞാൻ വിചാരിച്ചത് പറയൂ ചേച്ചീ, എന്താണ്, ഒപ്പം വർക്ക് ചെയ്തിട്ടുണ്ടല്ലേ നമ്മൾ.. എന്ന രീതിയിൽ സംസാരിക്കുമെന്നാണ്.’ – സോന നായർ പറയുന്നു.

ALSO READ- നിങ്ങളാണ് മണ്ടന്മാർ; ഈ അഭിമുഖത്തിലൂടെ ഞാൻ വീണ്ടും ലൈം ലൈറ്റിൽ വരും; റോബിൻ രാധാകൃഷ്ണൻ

അന്ന് താനോരുു ഷൂട്ടിൽ നിൽക്കുകയായിരുന്നു. പിന്നെ കോൺസൺട്രേഷൻ കിട്ടുന്നില്ല. നയൻതാര കേട്ടാലും കേട്ടില്ലെങ്കിലും പറയുകയാണ്. ഇങ്ങനെ ആയിരിക്കണം ആക്ടേർസ് എന്നാണ് സോന നായർ പറയുന്നത്.

Courtesy: Public Domain

താൻ കരുതിയിരുന്നത് നയൻതാര മലയാളത്തിൽ നിൽക്കുമെന്നാണ്. നല്ല ഭംഗിയല്ലേ കാണാൻ. നയൻതാരയ്ക്ക് ഇപ്പോൾ വേറൊരു മുഖമാണ്. അന്നങ്ങനെ അല്ല. നല്ല സുന്ദരിയായിരുന്നു. ഇപ്പോഴും ആണ്. തന്റെ ഭർത്താവൊക്കെ നയൻതാരയുടെ ഭയങ്കര ഫാനാണ്. അന്ന് താൻ വിചാരിച്ചത് മലയാളത്തിൽ കുറേ പടങ്ങൾ ചെയ്യുമെന്നാണ്. പക്ഷെ മലയാളത്തിന് നഷ്ടമായിപ്പോയ താരമാണ് നയൻതാരയെന്നും സോന പറഞ്ഞു.

Advertisement