മലയാളിയായ ലേഡി സൂപ്പർതാരം നയൻതാര തെന്നിന്ത്യൻ സിനിമാ ലോകത്ത് എതിരാളികളില്ലാതെ മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ് ഇപ്പോൾ. കൈ നിറയെ ചിത്രങ്ങളുമായി സൂപ്പർതാരങ്ങളുടെ പിൻബലം ഇല്ലാതെ തന്നെ നയൻതാര തന്റെ സിനിമകൾ ബോക്സോഫീസ് സൂപ്പർ ഹിറ്റാക്കുകയാണ്. ഇപ്പോൾ ഭർത്താവ് വിഘ്‌നേശ് ശിവനും മക്കളായ ഉയിരിനും ഉലഗത്തിനും ഒപ്പം തിരക്കിലാണെങ്കിലും ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയാണ് നയൻതാര.
ഒപ്പം സിനിമയുടെ തിരക്കുകളിലാണ് വിഘ്‌നേശും. ഇരുവരും സോഷ്യൽമീഡിയയിലും സജീവമാണ്. പ്രണയം ആരംഭിച്ച് ഏറെ വർഷങ്ങളായെങ്കിലും ഇപ്പോഴും കടുത്തപ്രണയത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് വിഘ്‌നേഷും നയൻസും.
അടുത്തിടെയാണ് നയൻതാരയും ഇൻസ്റ്റാഗ്രാമിൽ ഔദ്യോഗികമായി പ്രവേശിച്ചത്. പിന്നാലെ വിഘ്‌നേശ് ശിവൻ നയൻതാരയുമായുള്ള ചാറ്റിന്റെ ഫോട്ടോ ഇപ്പോൾ പങ്കുവെച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.വിഘ്‌നേശ് ശിവന്റെ ‘കാതുവാക്കുലെ രണ്ടു കാതൽ’ എന്ന ചിത്രത്തിലെ ഗാനശകലം നടി നയൻതാര ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു.
ഇത് ഞാനാണോ എന്നായിരുന്നു വിഘ്‌നേശിന്റെ ചോദ്യം. തീർച്ചയായും നീ തന്നെ എന്ന് ചോദ്യത്തിന് നയൻതാര മറുപടി നൽകുന്നുണ്ട്. തുടർന്ന് നാണംകൊണ്ട് മുഖം മറക്കുന്ന ഇമോജി സംവിധായകൻ വിഘ്‌നേശ് ശിവൻ മറുപടി നൽകിയിരിക്കുകയാണ്. ഒപ്പം, ക്യൂട്ട് താങ്ക് യു എന്നും എഴുതുന്നു.
നയൻതാര മക്കളെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം നടത്തിയത്. മക്കളുടെ മുഖം ആദ്യമായി വെളിപ്പെടുത്തിയത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു. ഉയിരിനെയും ഉലഗത്തെയും എടുത്തുകൊണ്ടുള്ള വീഡിയോയിരുന്നു നയൻതാര ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വളരെ പെട്ടെന്ന് നയൻതാരയുടെയും മക്കളുടെയും ഫോട്ടോ വൻ ഹിറ്റായി മാറുകയും ചെയ്തു.
‘കാതുവാക്കുള രണ്ടു കാതൽ’ ചിത്രം വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ നയൻതാരയും സാമന്തയും നായികമാരായി എത്തിയ ചിത്രമായിരുന്നു. വിജയ് സേതുപതിയാണ് മുഖ്യവേഷത്തിലെത്തിയത്. ത്രികോണ പ്രണയം ഒരു റൊമാന്റിക് കോമഡി പശ്ചിത്തലത്തിലെത്തിൽ പറഞ്ഞ സിനിമയായിരുന്നു ഇത്. വിഘ്‌നേശ് ശിവന്റെ തന്നെയായിരുന്നു തിരക്കഥയും.
‘കൺമണി ഗാംഗുലി’ എന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ നയൻതാരയ്ക്ക്. അതേസമയം, റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഘ്‌നേശ് ശിവൻ നിർമിച്ച് ആർ എസ് സെന്തിൽ കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നയൻതാരയാണ് നായിക.
ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഇരൈവനി’ൽ ജയം രവിയുടെ നായികയായും നയൻതാര വേഷമിടുന്നു. ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്.