‘വീഡിയോ എടുത്താൽ ഫോൺ ഞാൻ തകർക്കും’; ആരാധകരോട് ക യർത്ത് നയൻതാര; വീഡിയോ വൈറൽ!

430

തെന്നിന്ത്യൻ സിനിമകളിൽ ഒരു ലേഡി സൂപ്പർസ്റ്റാറുണ്ടെങ്കിൽ അത് നയൻതാരയാണ്. മലയാളത്തിൽ അവതാരികയായി എത്തിയതാരം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളം സിനിമകളിൽ നിന്ന് തമിഴിലേക്ക് ചേക്കേറിയ താരം പിന്നീട് തെലുങ്കിലും, കന്നഡയിലും തന്റേതായ ഇരിപ്പിടം സ്വന്തമാക്കി. സംവിധായകനായ വിഘ്നേശിനെയാണ് താരം വിവാഹം കഴിച്ചത്.

ഇരുവർക്കും ഉയിർ, ഉലകം എന്ന രണ്ട് മക്കളുണ്ട്. സറോഗസിയിലൂടെയാണ് താരം അമ്മയായത്. ഉയിർ രുദ്രനീൽ എൻ ശിവൻ, ഉലക് ദൈവിക് എൻ ശിവൻ എന്നീ പേരുകളാണ് മക്കൾക്കിട്ടിരിക്കുന്നത്. എൻ എന്നത് ലോകത്തിലെ ഏറ്റവും നല്ല അമ്മയായ നയൻതാരയെ സൂചിപ്പിക്കുന്നെന്നും വിഘ്‌നേഷ് പറഞ്ഞിരുന്നു.

Advertisements

നയൻതാര തുടക്കത്തിലെ ഗ്ലാമർ വേഷത്തിൽ തിളങ്ങിയെങ്കിലും പിന്നീട് സ്ത്രീ കേന്ദ്രീകൃത സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു. 2013 ലാണ് നയൻതാരയുടെ കരിയർ ഗ്രാഫ് ഉയർന്നത്. രാജാ റാണി, മായ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങി ഹിറ്റുകളുടെ ഒരു വലിയ നിര തന്നെ നയൻസിനെ തേടിയെത്തി. പിന്നീടാണ് ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് നയൻതാര കുതിച്ച് കയറിയത്. ജവാനാണ് നയൻതാരയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

ALSO READ- എന്റെ ചില തീരുമാനങ്ങൾ തെറ്റായി പോയി; ഉമയെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചത് കാരണം സിനിമയിൽ ഹീറോയാകാൻ സാധിച്ചില്ല: റിയാസ് ഖാൻ

ഇപ്പോഴിതാ ആരാധകരോട് ദേ ഷ്യപ്പെടുന്ന നയൻതാരയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അടുത്തിടെ ഇരുവരും കുംഭകൊണത്ത് ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ എടുത്ത വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കുംഭകോണത്തിനു സമീപമുള്ള മേലവത്തൂർ ഗ്രാമത്തിലെ കാമാച്ചി അമ്മൻ ക്ഷേത്രത്തിലാണ് താര ദമ്പതികൾ ദർശനത്തിന് എത്തിയത്. നയൻതാര എത്തുന്നു എന്ന് അറിഞ്ഞതോടെ വലിയ ആൾക്കൂട്ടമാണ് ക്ഷേത്രത്തിലെത്തിയത്. പോലീസിന് പോലും നിയന്ത്രിക്കാൻ കഴിയാതെ വന്ന ആൾക്കൂട്ടം കാരണം നയൻസിനും വിഘ്‌നേഷിനും ആരാധന നടത്താൻ പ്രയാസം നേരിട്ടിരുന്നു.

ദർശനം വളരെ ബുദ്ധി മു ട്ടേ റിയതായതോടെ പലപ്പോഴും നയൻതാരയ്ക്ക് ദേഷ്യം വന്നു. വിഘ്‌നേശ് കുറച്ചുസമയം നൽകാൻ വീഡിയോയും മറ്റും എടുക്കുന്നവരോട് പറയുന്നുണ്ടായിരുന്നു. അതേ സമയം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ നയൻതാരയുടെ തോളിൽ പിടിച്ചപ്പോൾ നയൻതാര ദേഷ്യപ്പെടുകയാണ്. ഇതും വീഡിയോയിലുണ്ട്.

Advertisement