ഹണിമൂൺ ആഘോഷത്തിലും ആചാരം വിടാതെ നയൻ-വിക്കി ദമ്പതികൾ; നയൻതാരയുടെ മഞ്ഞച്ചരടിലെ താലിയും ആഴ്ചകളായുള്ള മഞ്ഞ വസ്ത്രങ്ങളും ശ്രദ്ധേയം

139

വിവാഹം കഴിഞ്ഞ് ആഴ്ചകളായെങ്കിലും സോഷ്യൽമീഡിയയിൽ നയൻതാരയും വിഘ്നേഷുമാണ് ഇപ്പോഴും താരങ്ങൾ. വിവാഹത്തിന് ശേഷം കേരളത്തിലെത്തിയ നയൻസും വിക്കിയും ക്ഷേത്രങ്ങളിലും പള്ളിയിലുമെല്ലാം പ്രാർത്ഥിച്ച് അനുഗ്രഹം തേടിയിരുന്നു. വിവാഹത്തിന് തൊട്ടുപിന്നാലെ തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലും ദമ്പതികളെത്തിയിരുന്നു.

കൊച്ചിയിലെ ഫ്‌ലാറ്റിൽ കഴിയുന്ന അമ്മയെ കാണാനെത്തിയ നയൻസും വിക്കിയും കായംകുളത്തിന് അടുത്തുള്ള പ്രശസ്തമായ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലും ചോറ്റാനിക്കര ക്ഷേത്രത്തിലുമെത്ത് വഴിപാടുകൾ പൂർത്തിയാക്കിയാണ് അമ്മയെ കണ്ടത്.

Advertisements

ഇരുവരും ചേർന്ന് ക്ഷേത്ര ദർശനം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും എത്തിയിരുന്ന വിക്കിയും നയൻസും വിവാഹശേഷവും ഭക്തിയിൽ തന്നെയാണ്.

ALSO READ- ‘മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് നമ്മുടെ സുവർണ്ണകാലം’; ഉമ്മയുടെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ മനസ് തൊടുന്ന കുറിപ്പുമായി കണ്ണൂർ ഷെരീഫ്

ഇപ്പോഴിതാ ഇരുവരും ഹണിമൂൺ യാത്രയ്ക്കായി പുറപ്പെട്ടിരിക്കുകയാണ്. താരങ്ങളുടെ ഹണിമൂൺ ഡെസ്റ്റിനേഷൻ ഏതാണെന്ന് അറിയാൻ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുകയായിരുന്നു. കേരളത്തിൽ നിന്നും നേരെ ഹണിമൂൺ യാത്രക്കായി താരങ്ങൾ പോയത് തായ്‌ലാൻഡിലേക്കായിരുന്നു. എന്നാൽ എവിടേക്കാണ് യാത്രയെന്ന് വെളിപ്പെടുത്താതെയായിരുന്നു താരങ്ങളുടെ യാത്ര.

എന്നാൽ, വിക്കി പങ്കുവെച്ച ചിത്രത്തിൽ നിന്നും ആരാധകർ സ്ഥലം കണ്ടു പിടിച്ചു. തായ്‌ലൻഡിൽ സൂര്യോദയം കാണുന്ന ഇരുവരുടെയും ചിത്രങ്ങളും പിന്നാലെ വിഘ്‌നേഷ് സോഷ്യൽ മീഡിയയിലൂടൈ പങ്കുവെക്കുകയും ചെയ്തിരുന്നു.

ചിത്രങ്ങൾക്ക് കീഴെ ഇരുവർക്കും മംഗളാശംസ നേരാനും ആരാധകർ മത്സരിച്ചു. ഇപ്പോഴിതാ ബാങ്കോക്കിൽ നിന്ന് വിക്കി പങ്കുവെച്ച പുത്തൻ രണ്ട് ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. മഞ്ഞവെയിൽ കായുന്ന നയൻതാരയും വിഘ്‌നേഷുമാണ് ചിത്രത്തിലുള്ളത്. സ്‌റ്റൈലിഷ് വസ്ത്രധാരണത്തിലും മഞ്ഞച്ചരടിൽ കോർത്ത താലി നയൻസ് കഴുത്തിൽ തന്നെ അണിഞ്ഞിട്ടുണ്ട് എന്നത് ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്.

തമിഴ് ആചാരമനുസരിച്ച് മഞ്ഞച്ചരടിൽ കോർത്ത താലി സ്വർണ്ണ മാലയിലേക്ക് മാറ്റാൻ ദിവസങ്ങളെടുക്കും. തമിഴ് ഹിന്ദുആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം എന്നതിനാൽ തന്നെ മഞ്ഞച്ചരടിൽ കോർത്ത താലിയും തമിഴ് ആചാരത്തിന്റെ ഭാഗമാണ്. താരതമ്യേന വലുപ്പക്കൂടുതലുള്ള മഞ്ഞചരടിലാണ് നയൻതാരയുടെ മംഗല്യസൂത്രം അണിഞ്ഞിരിക്കുന്നത്. സുമംഗലിയായ നയൻതാര സ്‌റ്റൈലും ആചാരവും ഒരുപോലെ കൊണ്ടുപോകുന്നത് ആരാധകർക്ക് ഏറെ ഇഷ്ടമായിരിക്കുകയാണ്.

ALSO READ- ‘ജാസ്മിനെ പിറകിൽ നിന്ന് കുത്തിയത് റിയാസ്’; ബിഗ് ബോസ് ഫൈനലിലെത്തേണ്ട ജാസ്മിൻ പുറത്താകാൻ കാരണം റിയാസ് എന്ന് കണ്ടെത്തൽ; വൈറൽ

വിക്കി പോസ്റ്റ് ചെയ്ത ഹണിമൂൺ ചിത്രങ്ങളിലും നയൻതാരയുടെ കഴുത്തിൽ താലിയുണ്ടായിരുന്നു. വിവാഹത്തിനു ശേഷമുള്ള ഒരാഴ്ചക്കാലത്തോളം നയൻതാര ധരിച്ച വസ്ത്രങ്ങളും മഞ്ഞ നിറത്തിലുള്ളതായിരുന്നു. വിവാഹത്തിന് ശേഷം തിരുപ്പതിയിൽ എത്തിയപ്പോഴും മാധ്യമങ്ങളെ് കാണാനെത്തിയപ്പോഴും നയൻതാര അണിഞ്ഞത് മഞ്ഞസാരി ആയിരുന്നു. തുടർന്ന് കേരളത്തിലെത്തിയപ്പോഴും മഞ്ഞയും ചുവപ്പും ഓറഞ്ചുമെല്ലാം കലർന്ന വസ്ത്രങ്ങളായിരുന്നു തെരഞ്ഞെടുത്തത്.

പിന്നാലെ ഹണിമൂണിനെത്തിയപ്പോൾ ധരിച്ച ഫ്രോക്കും മഞ്ഞ തന്നെയായിരുന്നു. അതും ആചാരത്തിന്റെ ഭാഗമായി പിന്തുടർന്ന ഒരു ശൈലിയാവാം എന്ന അനുമാനത്തിലാണ് ആരാധകർ. ഹണിമൂൺ ആഘോഷിക്കുന്ന വിഘ്‌നേഷിന്റെയും നയൻസിന്റെയും നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നയൻസിനെ ക്യാമറാക്കണ്ണുകളിൽ പകർത്തുന്നത് വിഘ്‌നേഷ് തന്നെയാണ് എന്നതു കൊണ്ടു തന്നെ അതിമനോഹരിയായാണ് ഓരോ ചിത്രങ്ങളിലും നയൻസ് എത്തുന്നത്.

Advertisement