പ്രതിഫലവും ദീപികയേക്കാൾ കുറവ്, കാമിയോ റോളിന് പോലും നായികയേക്കാൾ പ്രാധാന്യം; നയൻതാര അറ്റ്‌ലിയോട് ദേഷ്യത്തിലോ?

784

ബോളിവുഡിൽ ഷാരൂഖ് ഖാന്റെ ആധിപത്യം ഊട്ടിയുറപ്പിക്കുകയാണ് അടുത്തിറങ്ങിയ ചിത്രങ്ങൾ. പത്താൻ സിനിമയുടെ ആഗോള വിജയത്തിന് ശേഷം വീണ്ടും ബോക്സ് ഓഫീസിനെ ഇളക്കി മറിച്ചിരിക്കുകയാണ് ഷാരൂഖിന്റെ പുതിയ ചിത്രം ജവാൻ.

തെന്നിന്ത്യൻ താരനിരയാൽ സമ്പന്നമായ ഈ ബോളിവുഡ് ചിത്രത്തിന്റെ വിജയാഘോഷവും വാർത്തകൽ ഇടംപിടിക്കുകയാണ്. തെന്നിന്ത്യൻ വിജയചിത്രങ്ങൾ ബോളിവുഡിലും ചരിത്രം എഴുതുന്നതിനിടെയാണ് ഷാരൂഖ് ചിത്രം രണ്ടാമതും ബോളിവുഡിന് പുതുജീവൻ നൽകുന്നത്.

Advertisements

2023ലെ തന്നെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ജവാൻ കുതിക്കുന്നത്. ആറ്റ്‌ലി കുമാർ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ ഇതിനോടകം തന്നെ 920 കോടി നേടിയെന്നാണ് ചില കണക്കുകൾ പറയുന്നത്.

ALSO READ- പ്രസവത്തിന് മുൻപ് യാത്ര നടത്തി പേളി മാണിയും ശ്രീനിഷും; എവിടേക്കാണ് എന്ന ആകാംക്ഷയിൽ ആരാധകരും

ചിത്രം വലിയവിജയമായതോടെ ‘ജവാന്റെ’ ഗംഭീര വിജയം നിർമാതാക്കൾ മുംബൈയിൽ ആഘോഷിച്ചിരുന്നു. ‘ആഘോഷത്തിൽ ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, വിജയ് സേതുപതി, ആറ്റ്‌ലി കുമാർ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർ പങ്കെടുത്തു. എന്നാൽ നയൻതാര പരിപാടിയിൽ നിന്നും വിട്ടു നിന്നിരുന്നു.

ചിത്രത്തിലെ നായികയായ നയൻതാരയുടെ വിട്ടുനിൽക്കൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. നയൻതാര ചിത്രത്തെ സംബന്ധിച്ച് അത്രയ്ക്ക് ഹാപ്പി അല്ല എന്നാണ് അറിയുന്നത്. സംവിധായകൻ അറ്റ്‌ലിയോട് കലിപ്പിലാണെന്നും ചില റിപ്പോർട്ടുകളുണ്ട്.
ALSO READ- ‘ഈ പാർട്ടി എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ്, പാർട്ടി പറഞ്ഞാൽ സ്ഥാനാർഥിയാകും’; പുതിയ ചിത്രത്തിന്റെ പ്രമോഷന് ചെങ്കൊടിയേന്തി ഭീമൻ രഘു

ചിത്രത്തിൽ നയൻതാരയുടെ പല രംഗങ്ങളും കട്ട് ചെയ്ത് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. നായികയാണെന്ന് പറഞ്ഞു കൊണ്ടുവന്നിട്ട്, കാമിയോ റോൾ ചെയ്ത ദീപിക പദുക്കോണിന്റെ പ്രാധാന്യം പോലും സിനിമയിൽ തനിക്ക് കിട്ടിയില്ല എന്നാണ് നയൻതാരയുടെ കലിപ്പിന് കാരണം.

സിനിമയാകട്ടെ, ദീപിക- ഷാരൂഖ് ഖാൻ ചിത്രം എന്ന നിലയിലാണ് വിജയമാഘോഷിക്കുന്നത്. സിനിമയിൽ നായികയായി അഭിനയിച്ച നയൻതാരയെക്കാൾ പ്രതിഫലം വാങ്ങിയതും ദീപിക പദുക്കോണാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


തെന്നിന്ത്യയിൽ നിന്നും ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തോടെ, ഹിന്ദിയിൽ എത്തിയ നയൻതാരയ്ക്ക് അർഹിക്കുന്ന പരിഗണന കിട്ടിയില്ലെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ അടുത്തെങ്ങും ഇനിയൊരു ഹിന്ദി സിനിമ ചെയ്യാനുള്ള സാധ്യതയും കുറവാണെന്നാണ് സൂചന.

Advertisement