>രജീഷ വിജയന് നായികയായി എത്തിയ ജൂണ്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കുഞ്ഞിയായും മണിയറയിലെ അശോകനിലെ റാണി ടിച്ചര്‍ ആയും മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് നയന എല്‍സ.
ജൂണിന് പിന്നാലെ മണിയറയിലെ അശോകന് എന്ന ചിത്രത്തില്‍ റാണി ടീച്ചറും നടി എത്തിയിരുന്നു. പ്രേക്ഷകര്‍ ഈ കഥാപാത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അഭിനയത്തിന് പുറമെ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു നയന.
അഭിനയത്തില്‍ ഒത്തിരി താത്പര്യമുള്ള തന്നോട് പലരും അഭിനയം നിര്‍ത്താന്‍ പറഞ്ഞതായി നയന പറയുന്നു.സിനിമയില്‍ അഭിനയിച്ചാല്‍ കല്യാണം നടക്കില്ലെന്നാണ് പലരും പറയുന്നതെന്നും പെണ്‍കുട്ടികള്‍ സിനിമയില്‍ അഭിനയിക്കുന്നത് വളരെ മോശമായാണ് പലരും കാണുന്നതെന്നും നയന പറയുന്നു.
സിനിമയില്‍ നടന്മാരെ കാണുമ്പോള്‍ നല്ല അഭിപ്രായം പറയുന്നവര്‍ നടിമാരെ വളരെ മോശമായാണ് കാണുന്നത്. ഒരു കല്യാണാലോചന വന്നപ്പോള്‍ സിനിമ യില്‍ അഭിനയിക്കുന്നത് നിര്‍ത്തണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടതെന്നും ഇല്ലെങ്കില്‍ ഭര്‍ത്താവിന് സംശയമാവുമെന്നും സിനിമയില്‍ തുടര്‍ന്നാല്‍ തനിക്ക് നല്ല ഒരു ഫാമിലി ലൈഫ് ഉണ്ടാവാന്‍ പോണില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും ജാങ്കോ സ്പേസിന് നല്കിയ അഭിമുഖത്തില്‍ നയന പറയുന്നു.
2023 ആയി എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, നടന്മാരെ കാണുമ്പോള്‍ ഫാന്‍ ആവുന്നവര്‍ നടമാരെ 2023ലും പുച്ഛത്തോടെയാണ് കാണുന്നതെന്നും കുലസ്ത്രീ സങ്കല്‍പ്പങ്ങളെ ഒക്കെ പോലെയാണ് പലര്‍ക്കും ഒരു മലയാളി പെണ്‍കുട്ടി എങ്ങനെയിരിക്കണമെന്നതെന്നും നയന പറയുന്നു.