ഞാന്‍ ചെയ്യുമ്പോള്‍ ആര്‍ക്കും വേണ്ട, പക്ഷേ നസ്രിയയും ജനീലിയയും ചെയ്താല്‍ അടിപൊളി, നടി നയന എല്‍സ പറയുന്നു

433

രജീഷ വിജയന്‍ നായികയായി എത്തിയ ജൂണ്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കുഞ്ഞിയായും മണിയറയിലെ അശോകനിലെ റാണി ടിച്ചര്‍ ആയും മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് നയന എല്‍സ.

ജൂണിന് പിന്നാലെ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ റാണി ടീച്ചറും നടി എത്തിയിരുന്നു. പ്രേക്ഷകര്‍ ഈ കഥാപാത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അഭിനയത്തിന് പുറമെ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു നയന.

Advertisements

ഇപ്പോഴിതാ തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിനെ പറ്റി പറയുകയാണ് നയന. തനിക്ക് ബബ്ലി ലുക്കാണെന്ന് പറഞ്ഞ് പലരും തന്നെ ഒഴിവാക്കുകയാണെന്നും ഇങ്ങനെ സിനിമയിലെ അവസരങ്ങള്‍ നഷ്ടമാകുന്നത് വല്ലാതെ വിഷമിപ്പിക്കുകയാണെന്നും നയന പറയുന്നു.

Also Read: ജനിച്ചത് സമ്പന്ന കുടുംബത്തില്‍, പിന്നാലെ സാമ്പത്തികപ്രശ്‌നങ്ങള്‍, ദരിദ്ര ജീവിതത്തിലെത്തിയതോടെ ഭര്‍ത്താവും മകനും ഉപേക്ഷിച്ചു, നടി സുധയുടെ ജീവിതം ഇങ്ങനെ

ഒരിക്കല്‍ ഒരു സംവിധായകന്‍ തന്നോട് പറഞ്ഞത് നയനക്ക് ബബ്ലി ആന്‍ഡ് ചബ്ബി ലുക്കാണെന്നും തനിക്ക് സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്നു മായിരുന്നുവെന്നും ഒരിക്കല്‍ പോലും അദ്ദേഹം തന്നെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ച് നോക്കാതെ ആണ് ഇങ്ങനെ പറഞ്ഞതെന്നും നയന പറയുന്നു.

ശരിക്കും ആ കഥാപാത്രത്തെ അവതരിപ്പിച്ച നടിയും ചബ്ബിയാണ്. എന്നാല്‍ അവര്‍ വളരെ നന്നായി ആ കഥാപാത്രത്തെ ചെയ്തു. ആ സിനിമ തിയ്യേറ്ററില്‍ പോയി കണ്ടപ്പോള്‍ തനിക്ക് സങ്കടമായെന്നും തന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന ഒരു കഥാപാത്രമായിരുന്നു അതെന്നും നയന പറയുന്നു.

Also Read: ഭക്ഷണം ഒരിക്കലും കളയരുതെന്ന് പറഞ്ഞ് ഞാന്‍ കുഴച്ച് മറിച്ചിട്ട ഭക്ഷണം മുഴുവന്‍ ലാലേട്ടന്‍ കഴിച്ചു, കുടുംബത്തിലുള്ളവര്‍ പോലും ഇങ്ങനെ ചെയ്യില്ല, ശരിക്കും ഞെട്ടി, മനോജ് കെ ജയന്‍ പറയുന്നു

താന്‍ നസ്രിയയുടെയും ജനീലയുടെയും ഫാന്‍ ഗേള്‍ ആയിരുന്നുവെന്നും അവരൊക്കെ ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എല്ലാവരും സ്വീകരിക്കുമെന്നും എന്നാല്‍ താനൊക്കെ ചെയ്യുമ്പോള്‍ ആര്‍ക്കും വേണ്ടെന്നും നയന പറയുന്നു.

Advertisement