നടി നവ്യ നായരും ഭർത്താവും വേർപിരിഞ്ഞോ? സംശയങ്ങൾ ഇനി വേണ്ട, ഉത്തരം നൽകി താരത്തിന്റെ പ്രിയതമൻ സന്തോഷ്

54973

കലോൽസവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായർ. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയിൽ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റ് ഷോ ജഡ്ജായും നർത്തകിയായും ആരാധകർക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.

Advertisements

ഇപ്പോഴിതാ താരത്തിനെ ചൊല്ലി വിവാദങ്ങളും എത്തിയിരിക്കുകയാണ്. കഴിഞ്#ദിവസം മാധ്യമങ്ങളിൽ നിറഞ്ഞത് നവ്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തെന്നാണ്. ഇതോടെ ഇക്കാര്യത്തെ ചുറ്റിപ്പറ്റി വലിയ വിവാദങ്ങളും ഉയർന്നിരിക്കുകയാണ്. വിവാദമായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐആർഎസ് ഓഫീസർ സച്ചിൻ സാവന്തുമായുള്ള ബന്ധത്തെ തുടർന്നാണ് നവ്യ നായരെ ഇഡി ചോദ്യം ചെയ്തത്. ഇയാൾ നവ്യയ്ക്ക് നിരവധി സമ്മാനങ്ങൾ നൽകിയിട്ടുണ്ട് എന്നാണ് മാധ്യമങ്ങളിൽ വന്ന വാർത്തകൾ.

ALSO READ- സകലതിലും നേരെ ഓപ്പോസിറ്റ്, ബിഗ് ഡ്രാമ ക്വീൻ! കമലപ്പെണ്ണ് വന്നത് വേറെ സിലബസും കൊണ്ടെന്ന് അശ്വതി ശ്രീകാന്ത്; പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ

അതേസമയം,സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നവ്യ നായർ. എന്നാൽ കഴിഞ്ഞ തിരുവോണ ദിനത്തിൽ കുടുംബസമേതമുള്ള ചിത്രമോ ഭർത്താവുമൊത്തുള്ള ചിത്രമോ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരുന്നില്ല. ഈ വിഷയത്തിൽ നവ്യയോട് സോഷ്യൽ മീഡിയ ചോദ്യങ്ങളുമായി എത്തിയിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ ഈ ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിരിക്കുകയാണ്. നവ്യയല്ല, ഭർത്താവ് സന്തോഷാണ് വിവാഹ മോചനത്തെക്കുറിച്ചുള്ള എല്ലാവരുടേയും സംശയങ്ങൾക്ക് അറുതി വരുത്തിയിരിക്കുന്നത്. നവ്യയ്ക്കും മകനുമൊപ്പമുള്ള ചിത്രം സന്തോഷ് പങ്കുവച്ചിരിക്കുകയാണ്്.

ബീച്ചിൽ നിന്നുമുള്ള കുടുംബ ചിത്രം പങ്കുവച്ച് സന്തോഷം ഓണാശംസ നേരുകയായിരുന്നു സന്തോഷ്. ഇതോടെ ഇതോടെ ഇനി ആരും വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ചെത്തില്ലെന്ന് ഉറപ്പായിരിക്കുകയാണ്. െ

Advertisement