മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. നിരവധി സിനിമകളിലൂടെ പ്രിയപ്പെട്ട നായികയായി മാരിയ നവ്യ പിന്നീട് വിവാഹത്തോടെ നീണ്ട ഇടവേളയെടുത്തിരുന്നു. ഇപ്പോൾ വീണ്ടും കലാരംഗത്ത് സജീവമാവുകയാണ് താരം.
താരത്തിന്റേതായി പുറത്തെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനേ. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തുന്നത് സൈജു കുറുപ്പാണ്. ഇതിനിടെ നവ്യയും ക്രൂ അംഗങ്ങളും പങ്കെടുത്ത അഭിമുഖത്തിലെ അവതാരകയുടെ ചോദ്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ബിഹൈൻഡ്വുഡ്സ് ചാനലിന്റെ അഭിമുഖത്തിലെ അവതാരകയുടെ ചോദ്യത്തിനെതിരെ വിമർശനം ഉയുകയാണ്.
ഈ അഭിമുഖത്തിന്റെ തുടക്കത്തിൽ തന്നെ നവ്യയോട് എയറിൽ നിന്നും താഴെയിറങ്ങിയോ, മുനിമാരുടെ കരളും കുടലുമൊക്കെ പുറത്തെടുത്ത് വെച്ച് കഴിഞ്ഞ് ഇത് തീർന്നുവെന്ന് വിചാരിച്ചു. അപ്പോൾ ദാ പോയി ഡാൻസ് കളിച്ചു. എന്താ ചേച്ചി ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാണ് അവതാരക അഭിമുഖം ആരംഭിക്കുന്നത് തന്നെ. അതേസമയം, അഭിമുഖം തുടങ്ങുമ്പോൾ തന്നെ സെലിബ്രിറ്റികളെ എങ്ങനെ അൺകംഫർട്ടബിൾ ആക്കണമെന്ന് ഈ അവതാരകയെ കണ്ട് പഠിക്കണമെന്നാണ് കമന്റിൽ ആളുകൾ പവിമർശിക്കുകയാണ്.
പിന്നാലെ ഒന്നിലധികം കാമുകന്മാർ ഒരേസമയം ഉണ്ടായിട്ടുണ്ടോ എന്നും അഭിമുഖത്തിൽ അവതാരക ചോദിക്കുന്നുണ്ട്. ഇത്തരം ചോദ്യങ്ങൾക്ക് നവ്യ വായടപ്പിക്കുന്ന മറുപടിയും നൽകുന്നുണ്ട്. ഏറ്റവും ഒടുവിലാണ് നവ്യയെ കാസ്റ്റ് ചെയ്തത് എന്ന് സംവിധായകൻ അനീഷ് അഭിമുഖത്തിനിടക്ക് പറയുമ്പോൾ ആരേയും കിട്ടാതായപ്പോഴാണോ എന്നായിരുന്നു അവതാരകയുടെ തിരിച്ചുള്ള ചോദ്യം. ആ ചോദ്യത്തിന് റെലവൻസ് ഇല്ലാത്തതുകൊണ്ടാണ് ഞാൻ അതിൽ കയറി പിടിക്കാഞ്ഞത്. കാണുന്ന നാട്ടുകാർക്ക് അറിയാമല്ലോ എന്നായിരുന്നു നവ്യ നൽകിയ മറുപടി.
കൂടാതെ, ആളുകളെ മനസിലാക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടല്ലേ എന്ന് അവതാരക ചോദിക്കുമ്പോൾ അതെ, അല്ലെങ്കിൽ ഈ അഭിമുഖത്തിന് വരില്ലായിരുന്നല്ലോ എന്നും നവ്യ പറയുന്നു. പിന്നീട്, നീ ഭൂമിക്ക് ഒരു ഭാരമാണല്ലോടാ എന്ന് ഒരാളോട് പറയാൻ അവസരം കിട്ടുകയാണെങ്കിൽ ആരോട് പറയും എന്ന് ചോദിച്ചപ്പോൾ അവതാരകയായ വീണയോട് പറയും എന്നാണ് നവ്യ പറയുന്നത്.
കൂടാതെ അവതാരകയുടെ പുച്ഛത്തിനേയും നവ്യ ചോദ്യം ചെയ്യുന്നുണ്ട്. നവ്യ നായരെന്ന ആർടിസ്റ്റിനെ മോഡേൺ ആയ ആളായിട്ടാണ് തോന്നിയിട്ടുള്ളത്, പക്ഷേ ഇപ്പോൾ ഒരുത്തിയാണെങ്കിലും ജാനകി ജാനേ ആണെങ്കിലും ആ ഒരു മറ്റേ പച്ച മലയാളി ആയിട്ടാണല്ലോ വരുന്നത് എന്ന ചോദ്യത്തിന് അത് പറയുമ്പോൾ എന്തൊരു പുച്ഛമാണെന്നായിരുന്നു നവ്യ തിരിച്ചടിച്ചത്.
പച്ച മലയാളി ആയിട്ടാണല്ലോ വരുന്നത് എന്നൊക്കെ, പച്ച മലയാളി കൊള്ളൂല്ലേ? എന്നും നവ്യ ചോദിക്കുന്നു. എന്നെ റോസ്റ്റ് ചെയ്യുന്ന പരിപാടി ആണ് ഇവിടെ നടക്കുന്നത് എന്ന് തോന്നുന്നുവെന്ന് ഇതിനോട് പ്രതികരിച്ച് അവതാരകയോട്, ഒരു റോസ്റ്റ് നീ ആദ്യം ഇങ്ങോട്ട് തന്നില്ലേ? ഇനി ഇത് തീരുന്നത് വരെ നല്ല റോസ്റ്റ് പ്രതീക്ഷിച്ചോ. പിന്നെ എനിക്ക് ഒന്നാമത്തെ കാര്യം അവസരമില്ലല്ലോ. അപ്പോൾ കിട്ടുന്നതല്ലേ ചെയ്യാൻ പറ്റുകയുള്ളൂ, അത് തന്നെയാണ് കാര്യം. ആരേയും കിട്ടാതായപ്പോഴാണോ എന്നെ വിളിച്ചതെന്നല്ലേ നീ ചോദിച്ചത്. ആരുമില്ലാതെ വന്നിട്ട് വേണമല്ലോ എന്നെ വിളിക്കാൻ. ആ പറഞ്ഞത് വിട്ടുകളയില്ലെടാ, അത് തങ്കലിപികളിൽ ഞാൻ എഴുതി വെച്ചിരിക്കുന്നുവെന്നും നവ്യ പറയുന്നുണ്ട്.
അതേസമയം, ഈ അവതാരകയിൽ നിന്നും ഈ നിലവാരമുള്ള ചോദ്യങ്ങൾ പ്രതീക്ഷിച്ചാൽ മതിയെന്ന് വിമർശിക്കുകയാണ് കമന്റ് ബോക്‌സിൽ പലരും. 24 മണിക്കൂറും എയറിലിരിക്കുന്ന അവതാരകയാണോ നവ്യയോട് എയറിൽ പോകുന്ന കാര്യം ചോദിക്കുന്നതെന്നും വ്യൂ കിട്ടാനുള്ള വില കുറഞ്ഞ തന്ത്രമാണിതെന്നും വിമർശിക്കുകയാണ് പലരും.