മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. കലോത്സവ വേദിയികളിൽ നിന്നും മലയാള സിനിമയിൽ എത്തി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായർ. സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു.
പത്താം ക്ലാസ്സിൽ പഠിക്കവേ ആണ് താരം സിനിമയിൽ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ, ചതിക്കാത്ത ചന്തു, ജലോൽസവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ നവ്യ നായികയായി എത്തി.
തമിഴികത്തും നായികയായി നവ്യ നായർ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ പത്തു വർഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. ഇപ്പോഴിതാ നവ്യ നായർ ഒരു ടെലിവിഷൻ പരിപാടിക്കിടെ നടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
താരം പറയുന്നത് ഭാരതത്തിലെ സന്യാസിമാർ മനുഷ്യരുടെ ഇന്റെർണൽ ഓർഗൻസ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു എന്നാണ്. തനിക്ക് ഇക്കാര്യത്തിൽ വലിയ വ്യക്തതയില്ലെന്നും പറഞ്ഞ് കേട്ട അറിവ് മാത്രമേ ഉള്ളൂ എന്നും നവ്യ പറയുകയാണ്.
തനിക്ക് ഈ സംഭവത്തിന്റെ ആധികാരികതയെ കുറിച്ചും സത്യസന്ധതയെ കുറിച്ചും കൂടുതൽ ആയി അറിയില്ലെന്നും നവ്യ ഷോയ്ക്കിടെ പറഞ്ഞിരുന്നു.
ഈ സമയത്ത് നവ്യയുടെ വാക്കുകൾ കേട്ട് നിന്ന മുകേഷ് മറുപടിയായി പറഞ്ഞത്, ‘ശരിയാ ഞാൻ പണ്ട് കൊല്ലത്ത് നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോൾ ഒരു സന്യാസി ഇത് പോലെ വൃക്കയൊക്കെ കഴുകി അകത്തെടുത്ത് വെയ്ക്കുന്നത് കണ്ടിട്ടുണ്ട്’- എന്നായിരുന്നു. നവ്യയെ താരം ട്രോളുകയാണ് എന്നാണ് സോഷ്യൽമീഡിയ പറയുന്നത്.
കൂടാതെ നവ്യയുടെ വാക്കുകളെ സോഷ്യൽമീഡിയ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതുപോലൊരു മണ്ടത്തരം, പൊതുവേദിയിൽ വലിയ കാര്യമായി പറയാൻ മാത്രം ബോധമില്ലേ നവ്യയ്ക്ക് എന്നാണ് മിക്കവരും ചോദ്യം ചെയ്യുന്നത്.