‘അവസാനമായി ഒരു നോക്ക് കാണാനായില്ലല്ലോ മാഷേ’; വിഷമത്തോടെ ഗുരുവിനെ സ്മരിച്ച് നവ്യ നായർ; ആശ്വസിപ്പിച്ച് സോഷ്യൽമീഡിയ

291

കലോൽസവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായർ. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയിൽ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പിന്നീട് നിരവദി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി.

വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റ് ശോജഡ്ജായും നർത്തകിയായും ആരാധകർക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു.

Advertisements

നൃത്തത്തെ ജീവനോളം സ്‌നേഹിക്കുന്ന നവ്യ നായർ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. തന്റെ ഗുരുവിന്റെ വിയോഗത്തിൽ വിഷമത്തോടെ നവ്യ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ ശാസ്ത്രീയ നൃത്താധ്യാപകനായ ആർഎൽവി അനിൽകുമാർ മാഷിന്റെ മ ര ണവാർത്ത അറിഞ്ഞ ദുഃഖം പങ്കിടുകയാണ് നവ്യ നായർ.

ALSO READ-ദിലീപ് രണ്ട് പെൺകുട്ടികളുടെ അച്ഛനാണ്; അമ്മയേയും സഹോദരിയേയും പൊന്നുപോലെ നോക്കുന്നത് കണ്ടാൽ തന്നെ കൊതി തോന്നും; എന്നും ബഹുമാനം മാത്രം: ശാന്തിവിള ദിനേശ്

ആർഎൽവി അനിൽകുമാർ നവ്യ നായർ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികളുടെ ഗുരുവായിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി നൃത്ത രംഗങ്ങളിലെ വിദഗ്ധനായിരുന്നു.

നവ്യ ാെരു പരിപാടിക്കായി സിംഗപ്പൂരിൽ വന്നിറങ്ങിയതായിരുന്നു. പിന്നീട് അധികം വൈകും മുൻപേയാണ് ഈ വിയോഗ വാർത്ത താരത്തെ തേടിയെത്തിയിരിക്കുന്നത്.

തനിക്ക് നാട്ടിൽ പോയി അവസാനമായി തന്റെ പ്രിയപ്പെട്ട ഗുരുവിനെ ഒരുനോക്ക് കാണാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം നവ്യ പോസ്റ്റിൽ പങ്കുവെച്ചു. നിരവധി പേരാണ് നവ്യയുടെ പോസ്റ്റിൽ ആശ്വാസവാക്കുകളുമായി എത്തിയിരിക്കുന്നത്.

മകളുടെ പ്രായമുള്ള കീർത്തിയോട് എന്തിനാണ് ഇങ്ങനെ കാമം കാണിക്കുന്നത്

Advertisement