കലോൽസവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായർ. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയിൽ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പിന്നീട് നിരവദി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി.
വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റ് ശോജഡ്ജായും നർത്തകിയായും ആരാധകർക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു.
താരം ഏറ്റവും ഒടുവിലായി സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയകുന്നത്. ഷോർട്‌സും ഷർട്ടും ധരിച്ച് നൈറ്റ്ഡ്രസ് ലുക്കിലാണ് താരം മിറർ സെൽഫിയെടുത്ത് ആരാധകർക്കായി പങ്കിട്ടിരിക്കുന്നത്.
ഈ ചിത്രങ്ങളുടെ പേരിൽ ഇപ്പോൾ വിമർശനം നേരിടുകയാണ് നടി. നവ്യ പങ്കുവച്ച പുതിയ ചിത്രങ്ങൾ കണ്ട് കൈയയ്ടിക്കുന്നവരും വിമർശിക്കുന്നവരും കമന്റ് ചെയ്യുനന് തിരക്കിലാണ്. ചിത്രങ്ങളിൽ നവ്യ ധരിച്ചിരിക്കുന്ന വസ്ത്രമാണ് ചിലരെ ചൊടിപ്പിച്ചത്. ഷർട്ടും ഷോർട്സുമാണ് നവ്യയുടെ വേഷം.
മാന്യമല്ലാത്ത കമന്റുകളും ചിത്രത്തിന് താഴെ നിറയുകയാണ്. ‘ചേച്ചി ഫോട്ടോ എടുക്കുന്ന തിരക്കിൽ എന്തോ ഒന്ന് മറന്നു’, ‘എനിക്ക് ആ ബാലാമണിയെ ആണ് ഇഷ്ടം’, നവ്യ നായരെ പോലെ ഉണ്ട് ചേച്ചിയെ കാണാൻ, ഈ കുട്ടി ചേച്ചിയുടെ കസിൻ ആണോ’, ‘പാതി ഉറക്കത്തിൽ ആണ് എങ്കിലും ഫോട്ടോ എടുക്കാൻ ഉള്ള ചേച്ചിടെ മനസ്’,
‘ഇങ്ങനെയല്ല എന്റെ ബാലാമണി ഇങ്ങനെയല്ല, ബാലാമണിയൊക്കെ മോഡേൺ ആയിപ്പോയി’ -എന്നൊക്കെയാണ് സോഷ്യൽ മീഡിയയിലെ ചില പ്രതികരണങ്ങൾ. ഒപ്പം തന്നെ നവ്യയ്ക്ക് പിന്തുണയുമായും ആളുകളെത്തുന്നുണ്ട്. ചെറുപ്പം കാത്തു സൂക്ഷിക്കുന്നതിന് നവ്യയെ അഭിനന്ദിക്കുന്നുമുണ്ട് ചിലർ.
‘ഒരാൾ അവരുടെ പേജിൽ അവർക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ട് അവർ ഫോട്ടോ ഇടുന്നു, അതിനു ഇവിടെ കിടന്നു ബാലമണി ആയാൽ മതി, ഇടാൻ മറന്നോ എന്നൊക്കെ ചോദിക്കുന്ന ആളുകൾ നിങ്ങളുടെ കാര്യം നോക്കി ജീവിക്കു, അവർ അവർക്ക് ഇഷ്ടം ഉള്ളപോലെ ജീവിക്കട്ടെ,’
‘അവർ ജീവനോടെ ഉള്ളപ്പോ അവർ ഇഷ്ടം ഉള്ളതുപോലെ ജീവിക്കാൻ പറ്റു, നിങ്ങളുടെ പ്രൊഫൈൽ നോക്കി ജീവിക്കാൻ മലയാളിക്ക് ആവില്ലേ കഷ്ടം’- എന്നാണ് നവ്യയെ പിന്തുണയ്ക്കുന്ന ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.