പ്രതിഫലം കൂട്ടിയെന്ന് പറഞ്ഞ് എന്നെയും ‘അമ്മ’ വിലക്കി; വിലക്ക് വന്നുകഴിഞ്ഞാണ് കാരണം പോലും ചോദിച്ചത്; അമ്മ സംഘടനയുടെ നിലപാടിനെ കുറിച്ച് നവ്യ നായർ

1655

കലോൽസവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായർ. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയിൽ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

സിനിമയിലേക്ക് വരുന്നതിനു മുൻപ് തന്നെ സ്‌കൂൾ കലോത്സവ വേദികളിലെ നിറസാന്നിധ്യം ആയിരുന്നു നവ്യാ നായർ. രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ നാഴികക്കല്ലായി മാറിയത്. പിന്നീട് അങ്ങോട്ട് നിരവധി ഹിറ്റ് സിനിമകളിൽ നായികയായി മാറി നവ്യ.മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം നവ്യാ നായർ സൂപ്പർ ഹീറോയിനായി തിളങ്ങിയിരുന്നു.

Advertisements

സൂപ്പർ താരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാം നായികയായി നടി തിളങ്ങിയിരുന്നു. വളരെ ഏറെക്കാലം തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായിരുന്ന നവ്യാ നായർ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു.

ALSO READ- ആരും ശത്രുത കൊണ്ട് വരാതിരുന്നതല്ല, ഒരു ഇഷ്ടക്കുറവും ഇല്ല; മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എല്ലാം വിളിച്ചിരുന്നു; വിവാദമാക്കേണ്ടെന്ന് മാമുക്കോയയുടെ മകൻ

അതേ സമയം നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും അഭിനയ സജീവമായിരിക്കുകയാണ് താരം. വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെയാണ് താരം ശക്തമായ തിരിച്ചു വരവ് നടത്തിയത്. സ്ത്രീപക്ഷ സിനിമയായ ഒരുത്തി തിയറ്ററുകളിൽ തകർപ്പൻ വിജയം നേടിയിരുന്നു. ഇപ്പോഴിതാ അനീഷ് ഉപാസന ഒരുക്കുന്ന ജാനകി ജാനേ എന്ന ചിത്രത്തലൂടെ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ് നവ്യ നായർ.

താരം സിനിമയുടെ പ്രമോഷനിടയിൽ നടത്തിയ പരാമർശമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്നെയും മലയാള സിനിമ വിലക്കിയിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതിഫലം കൂട്ടി ചോദിച്ചെന്ന് ആരോപിച്ചായിരുന്നു ‘അമ്മ’ സംഘടന തന്നെയും വിലക്കിയതെന്ന് പറയുകയാണ് നവ്യ.

ദിലീപ് നായകനായ ‘പട്ടണത്തിൽ സുന്ദരൻ’ എന്ന സിനിമയിൽ പ്രതിഫലം കൂട്ടി ചോദിച്ചു എന്ന് പറഞ്ഞായിരുന്നു തനിക്ക് അമ്മയുടെ വിലക്ക് വന്നതെന്ന് നവ്യ നായർ പ്രതികരിച്ചിരിക്കുകയാണ്,

ALSO READ- ആ വയസ്സായ നടന്റെ കൂടെ അന്ന് അങ്ങനെ ഒന്നും ഞാൻ ചെയ്യാൻ പാടില്ലായിരുന്നു, അതൊക്കെ അറിയാത്ത ആ പ്രായത്തിൽ പറ്റിയ തെറ്റാണ്: സൂപ്പർ താരസുന്ദരി മാധുരി ദീക്ഷിത് പറഞ്ഞത് കേട്ടോ

അന്ന് പട്ടണത്തിൽ സുന്ദരൻ സിനിമയിൽ പ്രതിഫലം കൂട്ടി ചോദിച്ചു എന്ന് കാണിച്ച് പ്രൊഡ്യൂസർ പരാതി നൽകിയിരുന്നു. തുടർന്ന് എനിക്കും വിലക്ക് വന്നു. തന്നെ കളിയാക്കി ബാൻഡ് ക്വീൻ എന്നൊക്കെ വിളിക്കുമായിരുന്നു. എന്നാൽ അങ്ങനെ താൻ പ്രതിഫലം കൂട്ടിച്ചോദിച്ചിട്ടില്ലെന്നും ശരിക്കും അതൊരു വ്യാജ വാർത്തയായിരുന്നുവെന്നും നവ്യ പറയുകയാണ്.

താൻ സിനിമയിൽ അഭിനയിക്കുന്നതിന് പൈസ കൂട്ടി ചോദിച്ചിട്ടില്ല. താൻ പൈസ കൂട്ടി ചോദിച്ചതല്ല പ്രശ്‌നമെന്ന് പിന്നീട് തെളിഞ്ഞു. പക്ഷെ തനിക്ക് വിലക്ക് വന്നു. അത് കഴിഞ്ഞിട്ടാണ് തന്റെ വിശദീകരണം പോലും അമ്മ സംഘടന കേട്ടത്. പ്രശ്‌നം കേട്ടുകഴിഞ്ഞപ്പോൾ തന്റെ ഭാഗത്ത് തെറ്റില്ലെന്ന് മനസിലാക്കി വിലക്ക് നീക്കുകയും ചെയ്യുകയായിരുന്നു.

എങ്കിലും അധികമാർക്കും അറിയില്ലെങ്കിലും തനിക്കും അങ്ങനൊരു ബാൻ ഉണ്ടായിട്ടുണ്ട് എന്നാണ് നവ്യ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമാ സംഘടനകൾ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നീ താരങ്ങളെ വിലക്കിയതിന് പിന്നാലെ നവ്യയുടെ വിലക്ക് വെളിപ്പെടു്തലും ചർച്ചയാവുകയാണ്.

Advertisement