കലോൽസവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായർ. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയിൽ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.
സിനിമയിലേക്ക് വരുന്നതിനു മുൻപ് തന്നെ സ്കൂൾ കലോത്സവ വേദികളിലെ നിറസാന്നിധ്യം ആയിരുന്നു നവ്യാ നായർ. രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ നാഴികക്കല്ലായി മാറിയത്. പിന്നീട് അങ്ങോട്ട് നിരവധി ഹിറ്റ് സിനിമകളിൽ നായികയായി മാറി നവ്യ.മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം നവ്യാ നായർ സൂപ്പർ ഹീറോയിനായി തിളങ്ങിയിരുന്നു.
വളരെ ഏറെക്കാലം തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായിരുന്ന നവ്യാ നായർ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടും അഭിനയ സജീവമായിരിക്കുകയാണ് താരം. വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെയാണ് താരം ശക്തമായ തിരിച്ചു വരവ് നടത്തിയത്. സ്ത്രീപക്ഷ സിനിമയായ ഒരുത്തി തിയറ്ററുകളിൽ തകർപ്പൻ വിജയം നേടിയിരുന്നു. ഇപ്പോഴിതാ അനീഷ് ഉപാസന ഒരുക്കുന്ന ജാനകി ജാനേ എന്ന ചിത്രത്തലൂടെ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ് നവ്യ നായർ.
ALSO READ- എല്ലാവരെയും മോനെ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്: ലാലേട്ടൻ വെളിപ്പെടുത്തിയ കാരണം കേട്ടോ
ഇതിനിടെ നവ്യ നായർ മഴവിൽ മനോരമയിലെ ഒരു റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയതിനിടെ നടത്തിയ പരാമർശം വലിയ രീതിയിൽ ട്രോളുകൾക്ക് കാരണമായിരുന്നു. പണ്ട് കാലത്തെ മുനിമാരൊക്കെ ആന്തരിക അവയങ്ങൾ പുറത്തെടുത്ത് കഴുകി അകത്തേക്ക് വെയ്ക്കുമായിരുന്നു എന്നാണ് എന്നാണ് നവ്യ പറഞ്ഞത്. ഇതേതുടർന്ന് താരത്തിനെതിരെ തുടരെ വിമർശനും ട്രോളുകളും നിറഞ്ഞിരുന്നു.
ഇപ്പോഴിതാ നവ്യാ നായർ അന്നത്തെ പരാമർശത്തേയും ട്രോളുകളെ കുറിച്ചും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അന്ന് അങ്ങനെയൊരു കാര്യം പറഞ്ഞത് ഒരു പുസ്തകം വായിച്ചിട്ടായിരുന്നു. അതിനുശേഷമാണ് പുസ്തകം വായിക്കുന്നത് ഒരു പ്രശ്നമാണെന്ന് തനിക്ക് മനസിലാകുന്നതെന്നാണ് വറൈറ്റി മീഡിയയോട് നവ്യ പ്രതികരിച്ചത്.
‘വായിച്ചത് കൊണ്ടാണല്ലോ ഈ പ്രശ്നം എനിക്കുണ്ടായത്. പരിപാടിയുടെ സമയത്ത് എന്നെ ട്രോളിയത് മുകേഷേട്ടനാണ്. ചേട്ടൻ തന്നെയാണ് ഫേസ്ബുക്കിൽ വീഡിയോ ഷെയർ ചെയ്തും എന്നെ ട്രോളിയത്. ശരിക്കും ഇതൊക്കെയല്ലേ രസം.’- എന്നാണ് നവ്യ അന്നത്തെ സംഭവത്തെ കുറിച്ച് പറയുന്നത്.
തന്നെ കുറിച്ചുള്ള ഈ ട്രോളൊക്കെ കണ്ടിട്ട് ചിരിക്കുകയായിരുന്നു താൻ. പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ ആ വീഡിയോസ് എല്ലാവരും തനിക്കിങ്ങോട്ട് അയക്കാൻ തുടങ്ങി. ഈ സോഷ്യൽ മീഡിയയിൽ പോസ്റ്റൊക്കെ ഇടുമെങ്കിലും, താനത്ര ആക്ടീവല്ലാത്ത ആളാണ്. ഈ സംഭവം വൈറലായെന്ന് അറിയുന്നത് ആളുകൾ വാട്ട്സപ്പിൽ ഫോർവേഡ് ചെയ്ത് തരുമ്പോഴാണെന്നും നവ്യ വിശദീകരിച്ചു.
ഇതോടെ താൻ അന്ന് വായിച്ച പുസ്തകത്തിന്റെ ഫോട്ടോയെടുത്ത്, ആ വീഡിയോ ആര് അയച്ച് തന്നാലും അവർക്ക് ഫോർവേഡ് ചെയ്ത് കൊടുക്കാൻ തുടങ്ങി. ഇപ്പോൾ താൻ പുറത്തേക്ക് ഇറങ്ങുമ്പോൾ ഫ്രണ്ട്സൊക്കെ ചോദിക്കും എങ്ങനെയാ ഓർഗൻസൊക്കെ കഴുകി വൃത്തിയാക്കിയാണോ വന്നതെന്നും നവ്യ പറയുന്നു.
ആ സമയത്ത് ലിവറൊക്കെ കഴുകിയോ എന്നു ചോദിക്കുമ്പോൾ ഇന്ന് ലിവർ കഴുകിയില്ല കുടലാണ് കഴുകിയതെന്ന് താൻ പറയുമെന്നും താരം പറയുന്നു. താൻ ഈയടുത്ത് കൊടുത്ത എല്ലാ അഭിമുഖത്തിലും ഈ ചോദ്യം ഉണ്ടായിരുന്നു. താൻ ഇവിടെ വന്നത് തന്നെ ലിവറിനെ കുറിച്ചും കുടലിനെ കുറിച്ചും ആധികാരികമായി സംസാരിക്കാനാണെന്നും നവ്യ നായർ പറയുന്നു.