കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന് ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയില്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.
പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റ് ഷോ ജഡ്ജായും നര്‍ത്തകിയായും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.
അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. ഇന്ന് ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണ് താരം. സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമായി കഴിഞ്ഞു നവ്യ നായര്‍.
ഇപ്പോഴിതാ കുട്ടിക്കാലത്തെ കുസൃതികളെ കുറിച്ച് നവ്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. കുട്ടിക്കാലത്ത് താന്‍ ഒപ്പിച്ച ഒരു കുസൃതി വലിയ ദുരന്തമായി മാറിയിരിന്നുവെന്നും തന്റെ അനുജന് ജനിച്ചപ്പോള്‍ തനിക്ക് വലിയ സന്തോഷമായിരുന്നുവെന്നും അവന് തന്നെ നന്നായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നവ്യ പറയുന്നു.
ഒരു ദിവസം വീട്ടില്‍ അച്ഛനും അമ്മയുമുണ്ടായിരുന്നില്ല. കണ്ണനെ നോക്കാന്‍ തന്നെയായിരുന്നു ഏല്‍പ്പിച്ചിരുന്നതെന്നും അവന് തന്റെ ബുക്കിലെല്ലാം കുത്തിവരച്ചിട്ടുവെന്നും അത് കണ്ടപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്നും അവനെ തള്ളി താഴേക്കിട്ടുവെന്നും അവന് ചെന്നുവീണത് ചെടിച്ചട്ടിക്കിടയിലേക്കായിരുന്നുവെന്നും നവ്യ പറയുന്നു.
വീഴ്ചയില്‍ ചെടിച്ചട്ടിയില്‍ തലയിടിച്ച് ചോര വരാന്‍ തുടങ്ങി. അവന്റെ ബോധവും പോയി എന്നും അമ്മയും അച്ഛനും വന്നാണ് അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അപ്പോഴത്തെ കണ്ണന്റെ അവസ്ഥ കണ്ട് അവന് മരിച്ചുവെന്നായിരുന്നു വീട്ടിലെ സാഹയത്തിന് നില്ക്കുന്ന ചേച്ചി കരുതിയതെന്നും പേടിച്ച് ചേച്ചി ചോറില്‍ എലിവിഷം ചേര്‍ത്ത് കഴിച്ചുവെന്നും ഇക്കാര്യംമെല്ലാം പുസ്തകത്തില്‍ എഴുതിയപ്പോഴാണ് വീട്ടുകാരെല്ലാം അറിഞ്ഞതെന്നും താരം പറയുന്നു.