ദേശീയ അവാർഡ് പ്രതീക്ഷിച്ചിട്ട് കിട്ടിയില്ല; അങ്ങനെ ഡാൻസ് പഠിക്കൽ തുടങ്ങി; അവാർഡിന് പരിശ്രമം ഇനിയും തുടരുമെന്ന് നവ്യ നായർ

281

കലോൽസവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായർ. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയിൽ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

സിനിമയിലേക്ക് വരുന്നതിനു മുൻപ് തന്നെ സ്‌കൂൾ കലോത്സവ വേദികളിലെ നിറസാന്നിധ്യം ആയിരുന്നു നവ്യാ നായർ. രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ നാഴികക്കല്ലായി മാറിയത്. പിന്നീട് അങ്ങോട്ട് നിരവധി ഹിറ്റ് സിനിമകളിൽ നായികയായി മാറി നവ്യ.മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം നവ്യാ നായർ സൂപ്പർ ഹീറോ

Advertisements

വിവാഹശേഷം സിനിമ വിട്ട നവ്യ ഇപ്പോഴിതാ സജീവസാന്നിധ്യമാവുകയാണ് കലാലോകത്ത്. അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.

ALSO READ- താൻ ഷർട്ട് ഊരും; പക്ഷെ, സ്ത്രീകളോടും ശരീരത്തോടും വലിയ ബഹുമാനം; അതുകൊണ്ടാണ് മാന്യമായി വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ടത്: സൽമാൻ ഖാൻ

താൻ പലതവണ ശ്രമിച്ചിട്ടും കിട്ടാത്ത ദേശീയ അവാർഡിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ഇനിയും തുടരുമെന്ന് നടി നവ്യ നായർ പറയുന്നു. പല തവണ ശ്രമിച്ചിട്ടുണ്ടെങ്കിലും നിരാശയായിരുന്നു ഫലമെന്ന് സില്ലി മോങ്ക്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നവ്യ പറഞ്ഞു.

തന്റെ സദ്ഗമയ എന്ന ചിത്രത്തിന് ദേശീയ അവാർഡ് പ്രതീക്ഷിച്ചിരുന്നിട്ട് അത് കിട്ടാതെ പോയപ്പോഴുണ്ടായ വിഷമത്തിലാണ് ഡാൻസ് ക്ലാസിൽ ജോയിൻ ചെയ്യാൻ പോയതെന്ന കാര്യം താരം അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ട്.

ALSO READ- ആ കാരണത്താൽ മമ്മൂട്ടി സംഗീത് ശിവന്റെ സിനിമ ഒഴിവാക്കി, പക്ഷേ സംഗീത് ശിവൻ അത് രഘുവരനെ വെച്ച് ബംബർ ഹിറ്റാക്കി, സംഭവം ഇങ്ങനെ

പിന്നെയും പല തവണ ശ്രമിച്ചിട്ടും ദേശീയ അവാർഡ് കിട്ടാതായപ്പോൾ തനിക്ക് ശീലമായി. പല പ്രാവശ്യവും പോവും. കിട്ടില്ല. അവസാനം ഒരുത്തി സിനിമക്കും പോയി. കിട്ടിയില്ല. എല്ലാ പ്രാവശ്യവും അവസാന റൗണ്ട് വരെ പോവും. എന്നാൽ ആദ്യമേ തൂക്കി കളഞ്ഞിരുന്നേൽ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നെന്നും അവസാനം വരെ പ്രതീക്ഷ നൽകുമെന്നുമാണ് നവ്യ പറയുന്നത്.

എങ്കിലിം താൻ പരിശ്രമം വിടില്ല. പ്രതീക്ഷ നശിപ്പിക്കും, വീണ്ടും പരിശ്രമിക്കും. ഇനിയും താൻ പോവുമെന്നും നവ്യ പറഞ്ഞു. ജാനകി ജാനേ മെയ് 12നാണ് റിലീസ് ചെയ്യുന്നത്. അനീഷ് ഉപാസന രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ജാനകി ജാനേ. എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസാണ് ജാനകി ജാനേ അവതരിപ്പിക്കുന്നത്.

Advertisement