കുടുംബ ജീവിതം മടുത്തിട്ടില്ല, എല്ലാം ഭർത്താവ് അറിഞ്ഞിട്ടാണ്; മാറ്റങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നവ്യ നായർ

138

ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു ഒരുത്തി. വികെപിയുടെ സംവിധാനത്തിൽ 10 വർഷത്തിന് ശേഷമായിരുന്നു നവ്യ നായർ സിനിമയിൽ മടങ്ങി എത്തിയത്.

പ്രേക്ഷകരുടെ പ്രതീക്ഷ ഒരു തരിപോലും തെറ്റിക്കാതെ രാധമാണിയായി നവ്യ ജീവിക്കുകയായിരുന്നു. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. 10 വർഷം മുൻപ് കണ്ട നവ്യയെ ആയിരുന്നില്ല സിനിമയിലും ഓഫ് സ്‌ക്രീനിലും കണ്ടത്.

Advertisements

പ്രേക്ഷകർ എപ്പോഴും ഇരു കൈകളും നീട്ടിയാണ് നവ്യയുടെ കഥാപാത്രങ്ങളെ സ്വീകരിച്ചിരിക്കുന്നത്. തുടക്കകാലത്ത് അധികം പരാജയങ്ങളും നവ്യയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. തന്നിൽ ഏൽപ്പിക്കുന്ന കഥാപാത്രങ്ങളെ എപ്പോഴും അതിന്റേതായ രീതിയിൽ വൃത്തിയായി ചെയ്യാൻ നടി ശ്രമിക്കാറുണ്ട്.

ALSO READ- മേലാൽ ശല്യം ചെയ്യരുതെന്ന നിത്യ മേനോന്റെ മെസേജിന് ശേഷം അയാൾ ശല്യപ്പെടുത്തിയോ? പിന്നെങ്ങനെ അയാൾ സൈക്കോ ആവും? ഇഷ്ടപ്പെട്ട സ്ത്രീയെ കാണാൻ ശ്രമിച്ചത് തെറ്റല്ലെന്ന കുറിപ്പുമായി അഖിൽ മാരാർ

ഒരുത്തിയിലും അത് അങ്ങനെ തന്നെയാണ്. എന്നാൽ പ്രേക്ഷരെ ആകെ ഞെട്ടിപ്പിച്ചിരിക്കുന്നത് നവ്യയുടെ നിലപാടുകളാണ്. 10 വർഷത്തിന് ശേഷുള്ള മടങ്ങി വരവിനെ കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ താരം തുറന്ന് പറഞ്ഞിരിയ്ക്കുകയാണ്.

ഒരുത്തീ സിനിമ ഇറങ്ങിയതിന് പിന്നാലെ താരം കേട്ട ഏറ്റവും കൂടുതൽ ചോദ്യം കുടുംബജീവിതം മടുത്തിട്ടാണോ നവ്യ നായർ വീണ്ടും സിനിമയിലേക്ക് വന്നതെന്നായിരുന്നു. എന്നാൽ, ‘കുടുംബ ജീവിതം മടുത്തിട്ടല്ല. അത് സമ്മാനിച്ച നല്ല അനുഭവങ്ങളുമായിട്ടാണ് ഞാൻ സിനിമയിലേക്ക് പുനഃപ്രവേശനം നടത്തിയത്. കുടുംബജീവിതം സന്തുഷ്ടമാണ്. സിനിമയെയും ഇഷ്ടമാണ്’- എന്നാണ് നവ്യയുടെ മറുപടി.

ALSO READ- ‘എന്റെ ലെഹങ്ക പിടിക്കാന് മാത്രം രണ്ട് സഹായികളുണ്ടാകും’; പ്രണവ് അവന്റെ അസിസ്റ്റന്റിന് ഫാൻ പിടിക്കാനും തയ്യാറാണ്, എന്നെ മോശക്കാരനാക്കുകയാണ് നീ എന്നാണ് എന്നോട് പറയാറുള്ളത്; കല്യാണി!

വിവാഹം കഴിഞ്ഞ് മുംബൈയിൽ എത്തിയപ്പോൾ ആദ്യമൊക്കെ അവിടവുമായി പൊരുത്തപ്പെടാൻ വളരെ ബുദ്ധിമുട്ടി. അവിടുത്തെ ജീവിതരീതി മറ്റൊന്നാണ്. പിന്നീട് അവിടുത്തെ അന്തരീക്ഷം ജീവിതവുമായി എന്നെ പൊരുത്തപ്പെടുത്തി. നമ്മുടെ ജീവിതം ഇങ്ങനെയാണെന്ന് സ്വയം സമാധാനിപ്പിച്ചെന്നും താരം പറയുന്നുണ്ട്.

അതേസമയം, വീണ്ടും സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഭർത്താവ് പൂർണ പിന്തുണയും സമ്മതവും നൽകി. അങ്ങനെ ഭർത്താവിന്റെ പിന്തുണയോട് കൂടിയാണ് താൻ വീണ്ടും അഭിനയിക്കാനെത്തിയത്. കാരണം കഴിഞ്ഞ എട്ട് വർഷം ഞാൻ ഒരു സിനിമാ നടിയായിട്ടല്ല ജീവിച്ചതെന്ന് അദ്ദേഹത്തിന് നന്നായിട്ട് അറിയാമെന്നും നവ്യ പറയുന്നു.

കൃഷ്ണ ഭക്തയായ നവ്യനായർ മകന് പേരിട്ടത് മുതൽ തന്റെ ജീവിതത്തിലുണ്ടായ എല്ലാ കാര്യത്തിലും കൃഷ്ണ സാന്നിധ്യമുണ്ടെന്നും പറയുന്നു. കൃഷ്ണന്റെ ദിവസം വ്യാഴാഴ്ചയാണ്. സിനിമയിൽ ഞാൻ ആദ്യമായി അഭിനയിച്ചതും എന്റെ വിവാഹവും പ്രസവവുമൊക്കെ നടന്നത് വ്യാഴാഴ്ചയാണ്. സായി ബാബയോടും കൃഷ്ണനോടുമുള്ള ഭക്തിയും സ്നേഹവും കാരണമാണ് മകന് സായ് കൃഷ്ണ എന്ന പേര് വച്ചത്. അവന്റെ നക്ഷത്രവും കൃഷ്ണന്റെ നക്ഷത്രമായ രോഹിണിയാണെന്നും നവ്യ പറയുന്നുണ്ട്.

മുൻപ് സോഷ്യൽമീഡിയയിൽ മേക്കപ്പിന്റെ കാര്യത്തിൽ നേരിട്ട ട്രോളുകളേയും തമാശ രൂപത്തിലാണ് നവ്യ സ്വീകരിക്കുന്നത്. വലിയ വിമർശനമൊന്നും നേരിടേണ്ടതായി വന്നിട്ടില്ല. ഞാൻ മേക്കപ്പിടുന്നതിനെയാണ് പലരും കുറ്റം പറഞ്ഞിട്ടുള്ളത്. പാണ്ടിപ്പട സിനിമയിലെ എന്റെ മേക്കപ്പ് ബോറാണ്, സഹിക്കാൻ പറ്റുന്നില്ലെന്ന് പലരും പറഞ്ഞു. അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തത് കൊണ്ട് താൻ രക്ഷപ്പെട്ടു. ഇന്നായിരുന്നെങ്കിൽ എല്ലാവരും എന്നെ വറുത്തെടുത്തേനെ എന്നാണ് നവ്യ നായരുടെ പ്രതികരണം.

Advertisement