തിരക്ക് കാരണം അവര്‍ക്കൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ പോലും സാധിച്ചില്ല; ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് താനും പോയിരുന്നു എന്ന് നവ്യ നായര്‍

110

നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ വിശേഷങ്ങൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ജനുവരി 17ന് ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് വിവാഹം നടന്നത്. പ്രധാനമന്ത്രി അടക്കം ചടങ്ങിൽ പങ്കെടുത്തു. 

പിന്നാലെ നടന്ന റിസപ്ഷന് സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു. ഇപ്പോഴിതാ താനും ആ ചടങ്ങിൽ ഉണ്ടായിരുന്നു എന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് നടി നവ്യ നായർ.

Advertisements

വിവാഹാഘോഷത്തിന്റെ ചിത്രങ്ങളിലൊന്നും നവ്യയെ കണ്ടിരുന്നില്ല. എന്നാൽ താൻ പോയിരുന്നു എന്നും, തിരക്ക് കാരണം അവർക്കൊപ്പം ഒരു ഫോട്ടോ എടുക്കാൻ സാധിച്ചില്ല എന്നും നവ്യ നായർ പറയുന്നു. കുറച്ച് ബുദ്ധുമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആ തിരക്കിനൊപ്പം ഒരുമിച്ച് ചേർന്നതും ഒറു സന്തോഷമായിരുന്നു എന്നാണ് നവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

സത്യത്തിൽ നവ്യ റിസപ്ഷന് താൻ ധരിച്ച വേഷം എങ്ങനെയായിരുന്നു എന്ന് കാണിക്കാൻ വേണ്ടികൂടെയാണ് ഇൻസ്റ്റഗ്രാമിൽ എത്തിയത്. നേവി ബ്ലൂ നിറത്തിലുള്ള ലഹങ്കയായിരുന്നു നവ്യയുടെ വേഷം. അവസാന നിമിഷം അങ്ങനെയൊരു ഡ്രസ്സ് ഡിസൈൻ ചെയ്തു നൽകിയത് മേഡ് ബൈ മിലേൻ കൊച്ചി എന്ന ഡിസൈനിങ് കമ്പനിയാണ്. അതിന് അതിന്റെ സിഇഓ ഷെർലി റെജിമോന് നവ്യ പ്രത്യേകം നന്ദി അറിയിക്കുന്നുണ്ട്.

Advertisement