കുക്കിങ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ നല്ല വീട്ടമ്മയാവൂ എന്ന ആനി, സ്ത്രീകള്‍ക്ക് മാത്രമുള്ള ജോലിയല്ല അടുക്കളപ്പണിയെന്ന് ചുട്ട മറുപടിയുമായി നവ്യയും, വൈറലായി വീഡിയോ, രൂക്ഷവിമര്‍ശനം

655

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

Advertisements

പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി.

Also Read: ടീച്ചറുടെ മകളായത് കൊണ്ട് എനിക്ക് പ്രണയം പറയാൻ മടിയായിരുന്നു; ഞങ്ങളെ കുറിച്ച് നാട്ടുക്കാർക്ക് വരെ മനസ്സിലായി; പ്രണയത്തെ കുറിച്ച് പറഞ്ഞ് അർജ്ജുനും സൗഭാഗ്യയും

തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.

നടി ആനിയുടെ പരിപാടിയില്‍ നവ്യ അതിഥിയായി എത്തിയപ്പോഴുള്ള വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും പ്രചരിക്കുകയാണ്. പരിപാടിയില്‍ വെച്ച് ഇരുവരും തമ്മിലുണ്ടായ സംസാരം ഏറെ ചര്‍ച്ചയായിരുന്നു.

Also Read: ജീവൻ വെടിഞ്ഞ ഒരു പെണ്ണിന്റെ കരച്ചിൽ ഉദയ സ്റ്റുഡിയോക്ക് ചുറ്റും കേൾക്കുന്നുണ്ടെന്ന് അയാൾ പറഞ്ഞു; ഉദയ സ്റ്റുഡിയോയെ വേട്ടയാടിയത് ആത്മാക്കളോ; ഉദയയെ കുറിച്ച് തുറന്ന് പറഞ്ഞ് ശാന്തി വിള ദിനേശ്

പാചകം ചെയ്താല്‍ മാത്രമേ ഒരു സ്ത്രീ നല്ല വീട്ടമ്മയാവൂ എന്ന ആനിയുടെ വാക്കുകള്‍ക്ക് ചുട്ട മറുപടി നല്‍കുകയായിരുന്നു നവ്യ. പാചകത്തിലും സ്ത്രീ പുരുഷ സമത്വം വേണമെന്നും തന്റെ മകനോടാണെങ്കില്‍ പോലും താന്‍ ഇക്കാര്യമാണ് പറഞ്ഞുകൊടുക്കാറുള്ളതെന്നും നാളെ അവന്‍ കല്യാണം കവിച്ചുകൊണ്ടുവരുന്ന കുട്ടി അവനു വെച്ചുവിളമ്പി കൊടുക്കാന്‍ വേണ്ടി വരുന്നതല്ലെന്നും നവ്യ പറയുന്നു.

ആനി ചേച്ചിക്ക് കുക്കിങ് ഇഷ്ടമാണെങ്കില്‍ ചേച്ചിക്ക് ചെയ്യാം. എന്നാല്‍ മറ്റൊരു പെണ്‍കുട്ടിക്ക് അതിന് താത്പര്യമില്ലെങ്കില്‍ അവള്‍ അത് ചെയ്യാതിരിക്കാനുള്ള സ്വാതന്ത്യം നല്‍കണമെന്നും നവ്യ പറഞ്ഞു. കുക്കിങ് ഇഷ്ടപ്പെട്ടാല്‍ മാത്രമല്ല നല്ല വീട്ടമ്മയാവുന്നതെന്നും നവ്യ കൂട്ടിച്ചേര്‍ത്തു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരായിരുന്നു ആനിയെ വിമര്‍ശിത്ത് രംഗത്തെത്തിയത്.

Advertisement