കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയില്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.
പിന്നീട് നിരവദി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റ് ശോജഡ്ജായും നര്‍ത്തകിയായും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.
അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് നവ്യ. പണ്ട് കലോത്സവ വേദിയില്‍ വെച്ച് കരയുന്ന നവ്യയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കലാതിലക പട്ടം നഷ്ടപ്പെട്ട സങ്കടത്തില്‍ നവ്യ കരയുന്നതാണ് വീഡിയോയിലുള്ളത്.
ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നവ്യ. പ്രായത്തിന്റെ പക്വത ഇല്ലായ്മ കൊണ്ടാണ് താന്‍ അന്ന് കരഞ്ഞതെന്നംു അന്ന് തനിക്കൊപ്പം മത്സരിച്ച് കലാതിലകപ്പട്ടം വാങ്ങിയ അമ്പിളി ദേവി തന്റെ സുഹൃത്താണിപ്പോഴെന്നും അന്ന് കലോത്സവത്തിന് ശേഷം തനിക്ക് പത്താംക്ലാസ് പരീക്ഷക്ക് പഠിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും നവ്യ പറയുന്നു.
Also Read: എന്തിനാണ് ദൈവമേ എന്നോടിങ്ങനെ ചെയ്തത്, എന്റെ ജീവന്റെ പാതിയല്ലേ, സുധിയുടെ ഓര്‍മ്മകളില്‍ കണ്ണീരോടെ രേണു
അപ്പോള്‍ തനിക്ക് ആശ്വാസമായത് പാലക്കാട് നിന്ന് വന്ന ഒരു എഴുത്താണ്. താന്‍ കരഞ്ഞുനില്‍ക്കുന്ന ചിത്രം പത്രത്തില്‍ കണ്ട് കണിയാര്‍കോടുള്ള ശിവശങ്കരന്‍ എന്ന ചേട്ടനാണ് തനിക്ക് എഴുത്ത് അയച്ചതെന്നും മോളുടെ കരഞ്ഞുകൊണ്ടുള്ള ഫോട്ടോ കണ്ടുവെന്നും അതില്‍ നിന്നും തനിക്ക് മനസ്സിലായി നാളെ മഞ്ജു വാര്യര്‍ക്കും സംയുക്തയ്ക്കുമൊപ്പം കസേര വലിച്ചിട്ട് ഇരിക്കാന്‍ പാകത്തിലുള്ള നടിയായി നീ മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് കത്തില്‍ കുറിച്ചതെന്നും നവ്യ പറയുന്നു.
തനിക്ക് അത് കത്തിന്റെ രൂപത്തില്‍ ഭഗവാന്‍ വന്നത് പോലെയാണ് തോന്നിയത്. കാരണം നന്നായി പഠിച്ചിരുന്ന താന്‍ കലോത്സവം കഴിഞ്ഞതോടെ വിഷമത്തിലായി പത്താംക്ലാസ് പരീക്ഷക്ക് പഠിക്കാന്‍ പോലുമാവാതെ ഇരിക്കുന്ന സമയമായിരുന്നു അതെന്നും അന്ന് ആ കത്ത് കിട്ടിയില്ലെങ്കില്‍ മോശം മാര്‍ക്ക് വാങ്ങിയേനെ എന്നും നവ്യ പറയുന്നു.