മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.
ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.
തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.
ഇപ്പോഴിതാ നവ്യയുടെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ വ്യക്തിജീവിതത്തെ കുറിച്ചും നടി മഞ്ജു വാര്യരെ കുറിച്ചുമാണ് താരം സംസാരിക്കുന്നത്. എല്ലാവരുടെയും പോലെ സാധാരണ ജീവിതമാണ് തന്റേതെന്നും മാതൃകാ കുടുംബമാണെന്നൊന്നും പറയുന്നില്ലെന്നും നവ്യ പറയുന്നു.
പ്രശ്‌നങ്ങളും വഴക്കുകളും തങ്ങള്‍ക്കിടയിലുണ്ട്. വിവാഹം കഴിഞ്ഞ് മുംബൈയില്‍ എത്തിയപ്പോള്‍ ബോറടിച്ചിരുന്നുവെന്നും ഒറ്റപ്പെട്ടത് പോലെ തോന്നിയിരുന്നുവെന്നും താരം പറയുന്നു. മഞ്ജു വാര്യരെ കുറിച്ചും താരം പറഞ്ഞു. മഞ്ജു ചേച്ചി പൊളിയാണെന്നും എപ്പോഴും തനിക്ക് ഇന്‍സ്പിരേഷനാണെന്നും താരം കൂട്ടിച്ചേര്‍ത്തു.