ചെയ്തത് വലിയ തെറ്റ് തന്നെയാണ്; തന്റെ സഹോദരനോട് ചെയ്ത ക്രൂരതയെക്കുറിച്ച് നടി നവ്യ നായര്‍

332

രണ്ടായിരത്തിന്റെ തുടക്കത്തില്‍ ദിലീപിന്റെ നായികയായി ‘ഇഷ്ടം’ എന്ന സിബിമലയില്‍ ചിത്രത്തിലൂടെയാണ് നവ്യ നായര്‍ തുടക്കം കുറിക്കുന്നതെങ്കിലും രഞ്ചിത്തിന്റെ നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയെ ജനപ്രിയ താരമാക്കിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തില്‍ ഗുരുവയൂരപ്പന്റെ ഭക്തയായ കൗമാരക്കാരിയുടെ വേഷം തന്മയത്വത്തോടെയാണ് നവ്യ അഭിനയിച്ചു ഫലിപ്പിച്ചത്. പൃഥ്രിരാജായിരുന്നു നന്ദനത്തിലെ നായകന്‍.

Advertisements

പിന്നീടു പ്രണയ നായികയായും, കുടുംബ നായികയായും നിരവധി സിനിമകളില്‍ തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമാ രംഗം വിടുകയായിരുന്നു.നൃത്തരംഗത്തും സജീവമായ നവ്യയുടെ മലയാള സിനിമയിലേക്കുള്ള രണ്ടാം വരവ് വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

കുട്ടിക്കാലത്ത് സ്വന്തം സഹോദരന്റെ ഉപദ്രവം സഹിക്കവയ്യാതെ അവനെ കൊല്ലാനായി തീരുമാനിച്ച സ്വന്തം ബാല്യകാല കഥ തുറന്നു പറഞ്ഞു പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് നവ്യ.

‘തനിക്ക് ഏഴു വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു സംഭവം, അനിയന്റെ ദേഹോപദ്രവം താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരുന്നു, മുടിയിലൊക്കെ കുത്തിപ്പിടിച്ച് അവന്‍ ഉപദ്രവിക്കും. ഞാന്‍ മണിച്ചിത്രത്താഴിലെ നാഗവല്ലിയൊക്കെ കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കുമെങ്കിലും പിന്നീട് അതൊക്കെ ഏല്‍ക്കാതെയായി.

ഒരു ദിവസം അവന്‍ എന്റെ കണക്ക് നോട്ട്ബുക്ക് വലിച്ചു കീറി, ആരും വീട്ടില്‍ ഇല്ലാതിരുന്ന സമയമായത് കൊണ്ട് എന്നിലെ ഏഴ് വയസ്സുകാരി ഒരു തീരുമാനമെടുത്തു, അവനെ ഇല്ലാതാക്കണം, അങ്ങനെ ഞാന്‍ അരമതിലില്‍ ഇരുന്ന അവനെ ഒറ്റയടിക്ക് താഴെയിട്ടു, അവന്‍ നിലത്തു വീണു രക്തമൊക്കെ വന്നതോടെ ഞാനും ആകെ പേടിച്ചു, ഞങ്ങളെ നോക്കുന്ന ആയ ഇത് കണ്ടതോടെ എലിവിഷമെടുത്ത് കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു, അതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി.

ഭാഗ്യത്തിന് അവര്‍ക്ക് ഒന്നും സംഭവിച്ചില്ല, ഞങ്ങളെ ആയയെ ഏല്‍പ്പിച്ചിട്ടാണ് അമ്മയും അച്ഛനും ജോലിക്ക് പോകുന്നത്, കുഞ്ഞു മരിച്ചു പോയെന്ന പരിഭ്രമത്തോടെയാണ് അവര്‍ അങ്ങനെ ചെയ്തത്. പിന്നീട് അതിനെക്കുറിച്ച് ഓര്‍ത്ത് എപ്പോഴും സങ്കടപ്പെടാറുണ്ട്, ഏഴ് വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂവെങ്കിലും ചെയ്തത് വലിയ തെറ്റായിരുന്നു എന്ന് പിന്നീട് ബോധ്യമായി’.

Advertisement