സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹം, ആദ്യനാളുകള്‍ കളര്‍ഫുള്ളായിരുന്നു, എന്നാല്‍ പിന്നീട് സംഭവിച്ചത്, വെളിപ്പെടുത്തലുമായി നവ്യ നായര്‍

11600

മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍ സിബി മലയിലിന്റെ സംവിധാനത്തില്‍ 2001 ല്‍ പുറത്ത് ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി വെള്ളിത്തിരയില്‍ എത്തിയ നടിയാണ് നവ്യാ നായര്‍. പിന്നീട് നിരവധി സിനിമകളിലലെ മികച്ച വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി നവ്യ നായര്‍ മാറി.

Advertisements

മലയാളത്തില്‍ പുറത്ത് ഇറങ്ങിയ നവ്യയുടെ ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു.ഇന്നും നന്ദനത്തിലെ ബാലമണിയും കല്യാണരാമനിലെ ഗൗരിയും കുഞ്ഞിക്കൂനനിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമാണ്. ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ഈ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്.

Also Read: ലൊക്കേഷനില്‍ കൂടെ വരുന്നത് ഭര്‍ത്താവ്, എന്തും ഡിസ്‌കസ് ചെയ്യാവുന്ന നല്ല സുഹൃത്തായിരുന്നു, അപര്‍ണയുടെ വാക്കുകള്‍ വൈറലാവുന്നു

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ നവ്യയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയരുന്നത്. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ സച്ചിന്‍ സാവന്തുമായി നവ്യക്ക് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ നവ്യ വിവാദത്തിലായിരിക്കുകയാണ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നവ്യയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ നവ്യയുടെ പല അഭിമുഖങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. താന്‍ ഒരു സാധാരണക്കാരിയായിരുന്നുവെന്നും ഇന്‍ഡിപെന്‍ഡന്റായി ഒന്നും ചെയ്യാനറിയില്ലായിരുന്നുവെന്നും വിവാഹശേഷമാണ് ജീവിതത്തെ നേരിട്ട് ഫേസ് ചെയ്യാന്‍ തുടങ്ങിയതെന്നും നവ്യ അഭിമുഖത്തില്‍ പറഞ്ഞു.

Also Read: പ്രശ്‌നങ്ങള്‍ തുടങ്ങിയത് മാസങ്ങള്‍ക്ക് മുമ്പ്, അപര്‍ണ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും സഹിക്കാനാവാതെ, എഫ്‌ഐആര്‍

15ാമത്തെ വയസ്സില്‍ സിനിമയില്‍ എത്തിയപ്പോള്‍ കൂടെ വന്നിരുന്നത് അച്ഛനും അമ്മയുമായിരുന്നു. അവരുടെ കൂടെ പോകും അഭിനയിക്കും തിരിച്ചുവരും. അതുകൊണ്ടുതന്നെ താന്‍ ഡിപ്പഡന്റ് ആയിരുന്നുവെന്നും തനിക്ക് പ്രണയുമുണ്ടായിരുന്നുവെന്നും എന്നാല്‍ വര്‍ക്കൗട്ട് ആയില്ലെന്നും നവ്യ പറഞ്ഞു.

വിവാഹശേഷം താന്‍ ഒരു ഭാര്യയായി എന്ന് തിരിച്ചറിയും മുമ്പേ തന്നെ താന്‍ ഒരു അമ്മയായിരുന്നുവെന്നും വിവാഹശേഷമുള്ള ആദ്യ നാളുകള്‍ കളര്‍ഫുള്‍ ആയിരുന്നുവെന്നും പിന്നെ ചേട്ടന്‍ ബിസിയായപ്പോള്‍ തനിക്ക് ഒരു പണിയുമില്ലാതെ വീട്ടില്‍ തന്നെയായിപ്പോയിയെന്നും ഒറ്റപ്പെടല്‍ തോന്നിയപ്പോള്‍ കുക്കിങ്ങിലേക്ക് തിരിഞ്ഞുവെന്നും നവ്യ പറഞ്ഞു,.

Advertisement