നവരസയുടെ പത്രപ്പരസ്യത്തിൽ ഖുർആനിലെ വാക്യം ഉപയോഗിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ

47

നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രമായ നവരസയുടെ പത്രപ്പരസ്യത്തിൽ ഖുർആനിലെ വാക്യം ഉപയോഗിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ. പാർവതി തിരുവോത്ത്, സിദ്ധാർഥ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ഇൻമൈ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഖുറാനിലെ വാക്യം ഉപയോഗിച്ചത്.

സംവിധായകൻ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുക്കിയ ആന്തോളജി ചിത്രമാണ് നവരസ. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കുന്നത്.

Advertisements

READ MORE

സ്‌നേഹം കൊണ്ട് മൂടാൻ അമ്മമാരേ തായോ ; കിടിലം ഫിറോസിന്റെ പോസ്റ്റ് വൈറലാകുന്നു

‘ഗിറ്റാർ കമ്പി മേലേ നിൻട്ര് ( ഗൗതം മേനോൻ), ഇൻമൈ (രതീന്ദ്രൻ ആർ. പ്രസാദ്), രൗദ്രം (അരവിന്ദ് സാമി), എതിരി (ബിജോയ് നമ്പ്യാർ), തുനിന്ത പിൻ (സർജുൻ കെ.എം.), സമ്മർ ഓഫ് 92 (പ്രിയദർശൻ), പ്രോജക്ട് അഗ്‌നി (കാർത്തിക് നരേൻ), പീസ് (കാർത്തിക് സുബ്ബരാജ്), പായസം (വസന്ത്) എന്നിവയാണ് നവരസയിലെ ചിത്രങ്ങൾ.

എ.ആർ റഹ്മാൻ, ഡി ഇമ്മൻ, ഗിബ്രാൻ, അരുൾ ദേവ്, കാർത്തിക്, റോൺ എതാൻ യോഹാൻ, ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ എന്നിവരാണ് ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. സന്തോഷ് ശിവൻ, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ തുടങ്ങിയവരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

READ MORE

‘കപ്പേള’യുടെ തെലുങ്ക് റീമേക്കുമായി അനിഖ സുരേന്ദ്രൻ ; താരപുത്രിയെ മാറ്റിയാണ് അനിഖ എത്തുന്നതെന്ന് റിപ്പോർട്ട്

ഈ ആന്തോളജി ചിത്രം ഒരുങ്ങുന്നത് കോവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായാണ് . ചിത്രത്തിൽ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നൽകും.

തമിഴ് ദിനപത്രമായ ഡെയിലി തൻതിയിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. തുടർന്ന് ട്വിറ്ററിൽ ബാൻ നെറ്റ്ഫ്ലിക്‌സ് എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആകാൻ തുടങ്ങി. ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യമാണ്, നെറ്റ്ഫ്ലിക്സിനെതിരെ വേണ്ട നിയമനടപടി സ്വീകരിക്കണം എന്നാണ് ട്വിറ്ററിൽ ഇപ്പോൾ ഉയരുന്ന ആവശ്യം.

 

Advertisement