ദേശീയ അവാര്‍ഡിനായി മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ നടക്കാന്‍ പോകുന്നത് പൊരിഞ്ഞ പോര്

19

പല തവണ മലയാള സിനിമയിലേക്ക് അഭിനയത്തിനുള്ള ദേശീയ പുരസ്‌കാരം എത്തിയിട്ടുണ്ട്. താരരാജാക്കന്‍മാരായ മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിയും, ഭരത് ഗോപിയും, പ്രേംജിയും, സലിംകുമാറും, സുരാജും തുടങ്ങി ഒരുപാട് അഭിനേതാക്കള്‍ ആ അവാര്‍ഡ് ലഭിച്ചവരാണ്.

Advertisements

ഇത്തവണത്തെ ദേശീയ അവാര്‍ഡ് മത്സരം കനക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഇത്തവണ മത്സര രംഗത്തുണ്ടാകുമെന്നും, അവര്‍ തമ്മില്‍ തന്നെ ആയിരിക്കും മത്സരമെന്നും പറയപ്പെടുന്നു.

മമ്മൂട്ടിയും പേരന്‍പും യാത്രയുമാണ് മത്സരരംഗത്തേക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളത്. മോഹന്‍ലാലിന്റെ ഒടിയനാകും മികച്ച അഭിനേതാവിനുള്ള ദേശീയ അവാര്‍ഡിന് മത്സരിക്കാന്‍ ഉണ്ടാകുക. ഈ അവാര്‍ഡ് ആര്‍ക്കു ലഭിച്ചാലും മലയാള സിനിമക്ക് അത് അഭിമാനനിമിഷം തന്നെയാണ്.

ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച പേരന്‍പിന് ഗംഭീര റിപ്പോര്‍ട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമുദന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി ജീവിക്കുകയാണെന്നും, ദേശീയ അവാര്‍ഡ് ഉറപ്പാണെന്നും പല റിവ്യൂകളും പുറത്ത് വന്നിരുന്നു.

ഒടിയന്‍ ഡിസംബര്‍ 14നാണ് തിയ്യേറ്ററുകളിലെത്തുന്നത്. വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ എല്ലാവര്‍ക്കുമുള്ളത്. ഈ ചിത്രത്തിന് മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ഉറപ്പായും കിട്ടുമെന്ന് മുന്‍പ് ഇന്റര്‍വ്യൂവില്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയിരുന്നു.

Advertisement