അമിതാഭ് ബച്ചന്‍ മുഖ്യവേഷത്തില്‍ എത്തി ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് ചിത്രമായിരുന്നു പിങ്ക്. മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു ഈ സിനിമ.
പിങ്ക് എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. അജിത്ത് ആണ് നായകന്‍.
ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമിതാഭ് ബച്ചന്റെ റോളില്‍ തമിഴില്‍ എത്തുന്നത് അജിത്താണ്. അജിത്തിന്റെ 59മത് സിനിമയായിട്ടാണ് പുതിയ ചിത്രമൊരുങ്ങുക.
സിനിമയുടെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടത്തിയിരുന്നു. തപ്സി പന്നു അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് മലയാളികളുടെ സ്വന്തം നസ്രിയ നസിം ആണ്.
നസ്രിയയുടെ നാലാമത്തെ തമിഴ് സിനിമയായിരിക്കും ഇത്. വിവാഹത്തിനുശേഷം തമിഴകത്തേക്ക് നസ്രിയ നടത്തുന്ന തിരിച്ചുവരവ് കൂടിയായിരിക്കും ഇത്.
യുവന്‍ ശങ്കര്‍ രാജ ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കുമെന്നാണ് അറിയുന്നത്. ഛായാഗ്രഹാകന്‍ നീരവ് ഷാ സിനിമയ്ക്കു വേണ്ടി ക്യാമറ ചലിപ്പിക്കും.