മലയാള സിനിമയില്‍ തങ്ങളുടേതായ ഇടം നേടിയ താരദമ്പതികളാണ് ഫഹദ്-നസ്റിയ. ഇരുവരേയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതുമാണ്. വിവാഹ ശേഷം നസ്‌രിയ നാലുവര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്നുരുന്നു.
എന്നാല്‍ ആ ഗ്യാപ്പ് പ്രേക്ഷകര്‍ക്ക് ഒട്ടും ഫീല്‍ ചെയ്‌തിരുന്നില്ല. അതിന് കാരണം ബ്രേക്കെടുക്കുന്നതിന് മുന്‍പ് ഓര്‍ക്കാന്‍ മാത്രം നസ്‌രിയ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്‌തിരുന്നു. ആദ്യത്തെ ചിത്രം ഫ്ലോപ്പായിരുന്നെങ്കിലും പിന്നീടങ്ങോട്ട് സിനിമയിലേക്ക് ഇടിച്ചുകയറി തന്റേതായ സ്ഥാനം കണ്ടെത്തിയ ആളായിരുന്നു ഫഹദ്.
പല പല നല്ല കഥാപാത്രങ്ങളും ചെയ്‌ത് പ്രേക്ഷകരുടെ ഇഷ്‌ടനടന്മാരില്‍ ഒരാളായി താരം ഇപ്പോള്‍ മുന്നേറുകയാണ്.
എന്നാല്‍ പ്രേക്ഷകരുടെ സംശയം ഇതൊന്നുമല്ല. ബ്രേക്കെടുത്ത ശേഷം നസ്‌രിയ തിരിച്ചു വന്നു. ഫഹദ് ഇപ്പോഴും സിനിമാ മേഖലയില്‍ സജീവമാണ്.
ഇനി ഇവര്‍ ഒരുമിച്ചുള്ള സിനിമ എപ്പോള്‍ വരും എന്നതാണ്. എല്ലാവരും അതിന് വേണ്ടി കാത്തിരിക്കുകയുമാണ്.
ഈ ചോദ്യത്തിന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നസ്‌രിയ മറുപടി പറഞ്ഞത് ഇങ്ങനെയാണ്, “ഒരു രഹസ്യം പറയാം. ഞാനും ഫഹദും ഉടനെ ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.
പക്ഷേ, ആ സിനിമയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം സസ്‌പെന്‍സാണ്.” വിവാഹത്തിന് മുമ്പ് ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്.