താന്‍ ഒരു മികച്ച നടന്‍ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് നസ്ലിന്‍. 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് കുരുതി, വരനെ ആവശ്യമുണ്ട്, ഹോം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
താരത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് ‘പ്രേമലു’. മികച്ച പ്രതികരണം തന്നെയാണ് സിനിമയ്ക്ക് ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിയ ചിത്രം കേരളത്തിന് പുറത്തും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസിലാണ് ചിത്രം നിര്‍മ്മിച്ചത്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തില്‍ മമിത ബൈജുവായിരുന്നു നായികയായി തകര്‍ത്ത് അഭിനയിച്ചത്.
ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തതിന് ശേഷം ഫഹദ് ഫാസില്‍ തന്നെ വിളിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നസ്ലെന്‍. പ്രേമലു റിലീസ് ചെയ്തതിന് ശേഷം ഫഹദിക്ക തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ അപ്പോള്‍ ഫഹദിക്ക ചിത്രം കണ്ടിരുന്നില്ലെന്നും നസ്ലെന്‍ പറയുന്നു.
താന്‍ സിനിമ എന്തായാലും കാണുമെന്ന് ഫഹദിക്ക തന്നോട് പറഞ്ഞു. അതിനിടെ ഫഹദിക്ക ചിത്രത്തിലെ ഒരു ഡയലോഗിന്റെ റീല്‍ ചെയ്തിരുന്നു, തന്നെ വിളിച്ച ദിവസം തന്നെയായിരുന്നു റീല്‍ ചെയ്തതെന്നും എന്നാല്‍ അങ്ങനെയൊരു റീല്‍ താന്‍ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഒരു സര്‍പ്രൈസായിരുന്നുവെന്നും നസ്ലെന്‍ പറയുന്നു.