മലയാളികളുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം. ഹാസ്യം നിറഞ്ഞ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഇന്ന് പ്രിയപ്പെട്ടവരാണ്.
തട്ടീംമുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് നസീർ സംക്രാന്തി. കമലഹാസനൻ എന്ന കഥാപാത്രത്തെയാണ് താരം ഇതിൽ അവതരിപ്പിക്കുന്നത്. സ്‌ക്രീനിൽ പ്രേക്ഷകരെ ചിരിപ്പിക്കുന്ന നസീർ സംക്രാന്തിയുടെ യഥാർത്ഥ ജീവിതം വളരെ കയ്പ്പ് നിറഞ്ഞതായിരുന്നു.
കുട്ടിക്കാലത്ത് താൻ ജീവിക്കാൻ വേണ്ടി ഭിക്ഷാടനം വരെ ചെയ്തിരുന്നതായി നസീർ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ നസീറും ഉമ്മയും ഒരു ചിരി ഇരുചിരി ബംബർ ചിരി എന്ന പരിപാടിയിൽ അതിഥിയായി എത്തിയിരിക്കുകയാണ്. തന്റെ മകനെയോർത്ത് അഭിമാനമുണ്ടെന്നും അവൻ ഇന്ന് ലോകം മുഴുവൻ അറിയിപ്പെടുന്ന ആളാണെന്നും നസീറിന്റെ ഉമ്മ പറയുന്നു.
താൻ ജീവിച്ചത് കോട്ടയം റയിൽവ്വേ സ്റ്റേഷനിലെ പുറമ്പോക്കിൽ ചുറ്റും പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടി മറച്ചായിരുന്നു. എല്ലാവരെയും അതിൽ കിടത്തും. താൻ പുറത്ത് ചാക്ക് വിരിച്ചു കിടക്കുകയായിരുന്നു പതിവെന്ന് നസീർ പറയുന്നു. തന്റെ പതിനൊന്നാം വയസിലാണ് ഉമ്മ എന്നെ യത്തീംഖാനയിൽ കൊണ്ടാക്കിയത്. ഉമ്മയ്ക്ക് വെറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ് എന്നെ അങ്ങനെ ആക്കിയത്. എന്നാലും എനിക്ക് വലിയ സങ്കടമായിരുന്നു.
നോമ്പുകാലം തുടങ്ങുമ്പോൾ മറ്റ് കുട്ടികളെ യത്തീം ഖാനയിൽ നിന്ന് കുട്ടി കൊണ്ടു പോകാൻ അവരുടെ വീട്ടുകാർ വരുമായിരുന്നു. എന്നെ കൊമ്ടു പോകാൻ ആരും വരില്ലായിരുന്നു. അവിടെ വരെ വരാനുള്ള വണ്ടി കൂലി ഇല്ലാത്തതിനാലായിരുന്നു യത്തീം ഖാനയിൽ ഒറ്റപ്പെട്ടത്. അന്നൊക്കെ അവിടുത്തെ തൂണിൽ കെട്ടി പിടിച്ച് ഒരുപാട് കരഞ്ഞിട്ടുണ്ടെന്നാണ് നസീർ പറയുന്നത്. ഇടയ്ക്ക് വേക്കേഷന് വരും. പിന്നെ തിരിച്ചു പോകും. ഒരിക്കൽ വേക്കേഷന് വന്ന് പിന്നെ തിരിച്ചു പോയില്ല. അതോടെ തന്റെ പഠിത്തവും നിന്നുവെന്നും താരം പറയുന്നു. പിന്നീടാണ് താരം മിമിക്രി ലോകത്തെത്തിയതും ഇപ്പോഴത്തെ ജീവിതത്തിലേക്ക് പിച്ചവെച്ചതും.
മകന്റെ പരിപാടി നേരിൽ കാണണമെന്നുണ്ടായിരുന്നു. അതിപ്പോൾ സാധിച്ചുവെന്നും മകനെ പടച്ചവൻ ഒത്തിരി ഒത്തിരി ഉയരങ്ങളിലേക്ക് വളർത്തിയെന്നുമാണ് നസീറിന്റെ ഉമ്മ പറയുന്നത്. വളരെ കഷ്ടപ്പെട്ടാണ് അവൻ ഇവിടെ വരെ എത്തിയതെന്നും അവന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞാൽ സങ്കടം വരുമെന്നും ഉമ്മ പറയുന്നു.
അവന്റെ വലിയ വീടൊക്കെ ആണെങ്കിലും ഇന്നും 50 രൂപയുടെ ബെഡ്ഷീറ്റ് വിരിച്ച് അവൻ നിലത്താണ് കിടക്കുന്നത്. വലിയ വീടും ആള് തറയിലുമാണ് എന്നും തങ്ങൾക്ക് നല്ല ഫുഡ് കൊണ്ട് തന്ന് അവൻ കഞ്ഞിയും ചമ്മന്തിയുമാണ് കഴിക്കുന്നതെന്നും നസീർ പറയുന്നു.
ചെറുപ്പത്തിൽ കഞ്ഞിയും ചമ്മന്തിയൊക്കെ കഴിക്കാൻ ഒത്തിരി ആഗ്രഹിച്ചിരുന്നുവെന്നും അന്നൊന്നും ഇത്തിരി ഭക്ഷണം പോലും കിട്ടാതെയാണ് താൻ വളർന്നതെന്നും എനിക്ക് കഞ്ഞിയും ചമ്മന്തിയൊക്കെ മതിയെന്നും നസീർ പറയുകയാണ്.