മലയാളികളുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം. ഹാസ്യം നിറഞ്ഞ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഇന്ന് പ്രിയപ്പെട്ടവരാണ്.
തട്ടീംമുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് നസീര്‍ സംക്രാന്തി. കമലഹാസനന്‍ എന്ന കഥാപാത്രത്തെയാണ് താരം ഇതില്‍ അവതരിപ്പിക്കുന്നത്. സ്‌ക്രീനില്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്ന നസീര്‍ സംക്രാന്തിയുടെ യഥാര്‍ത്ഥ ജീവിതം വളരെ കയ്പ്പ് നിറഞ്ഞതായിരുന്നു.
കുട്ടിക്കാലത്ത് താന്‍ ജീവിക്കാന്‍ വേണ്ടി ഭിക്ഷാടനം വരെ ചെയ്തിരുന്നതായി നസീര്‍ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ നസീറും ഉമ്മയും ഒരു ചിരി ഇരുചിരി ബംബര്‍ ചിരി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ്. തന്റെ മകനെയോര്‍ത്ത് അഭിമാനമുണ്ടെന്നും അവന്‍ ഇന്ന് ലോകം മുഴുവന്‍ അറിയിപ്പെടുന്ന ആളാണെന്നും നസീറിന്റെ ഉമ്മ പറയുന്നു.
മകന്റെ പരിപാടി നേരില്‍ കാണണമെന്നുണ്ടായിരുന്നു. അതിപ്പോള്‍ സാധിച്ചുവെന്നും മകനെ പടച്ചവന്‍ ഒത്തിരി ഒത്തിരി ഉയരങ്ങളിലേക്ക് വളര്‍ത്തി. വളരെ കഷ്ടപ്പെട്ടാണ് അവന്‍ ഇവിടെ വരെ എത്തിയതെന്നും അവന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞാല്‍ സങ്കടം വരുമെന്നും ഉമ്മ പറയുന്നു.
അവന്റെ വലിയ വീടൊക്കെ ആണെങ്കിലും ഇന്നും 50 രൂപയുടെ ബെഡ്ഷീറ്റ് വിരിച്ച് അവന്‍ നിലത്താണ് കിടക്കുന്നത്. വലിയ വീടും ആള് തറയിലുമാണ് എന്നും തങ്ങള്‍ക്ക് നല്ല ഫുഡ് കൊണ്ട് തന്ന് അവന്‍ കഞ്ഞിയും ചമ്മന്തിയുമാണ് കഴിക്കുന്നതെന്നും നസീര്‍ പറയുന്നു.
ചെറുപ്പത്തില്‍ കഞ്ഞിയും ചമ്മന്തിയൊക്കെ കഴിക്കാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നുവെന്നും അന്നൊന്നും ഇത്തിരി ഭക്ഷണം പോലും കിട്ടാതെയാണ് താന്‍ വളര്‍ന്നതെന്നും എനിക്ക് കഞ്ഞിയും ചമ്മന്തിയൊക്കെ മതിയെന്നും നസീര്‍ പറയുന്നു.